Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലപ്പുറം ചേളാരി സ്വദേശി സലാലയിൽ നിര്യാതനായി

February 21, 2023

February 21, 2023

ന്യൂസ്‌റൂം ബ്യുറോ 
സലാല : ചേളാരി സുപ്പർ ബസാർ സ്വദേശി ചോലയിൽ വീട്ടിൽ അഷറഫ് (50) ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ നിര്യാതനായി. ശാരീരിക അസ്വസ്ഥതകളെ തുടർന്ന്  ചൊവ്വാഴ്ച പുലർച്ചെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.ഡോക്ടർ എത്തി പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.ഹൃദയാഘാതമാണ് മരണകാരണം.

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി സാധയിലെ അൽ കാഫില ബേക്കറിയിൽ ജോലി ചെയ്ത് വരികയായിരുന്നു. നേരത്തെ ദീർഘകാലം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. ഭാര്യ അഫ്‌സത്ത്. ആദിൽ അദ്‌നാൻ, അഫ്‌നാൻ, ഷൻസ എന്നിവർ മക്കളാണ്. മൃതദേഹം സലാലയിൽ ഖബറടക്കുമെന്ന് കെ.എം.സി.സി പ്രസിഡന്റ് നാസർ പെരിങ്ങത്തൂർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News