Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ കത്തോലിക്കാ ബാവാ ഇന്ന് ഒമാനിൽ

April 07, 2022

April 07, 2022

 

മസ്കത്ത് :  മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവായുടെ ഒമാൻ സന്ദർശനത്തിന് ഇന്ന് തുടക്കം. മസ്കറ്റ്‌ മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകയിലെ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകൾക്ക്‌ മുഖ്യകാർമ്മികത്വം വഹിക്കുന്നതിനായാണ്‌ പ്രധാനമായും ബാവാ എത്തുന്നത്‌. സഭയുടെ പ്രധാന മേലദ്ധ്യക്ഷനായി സ്ഥാനാരോഹ ണം ചെയ്തശേഷമുള്ള പ്രഥമ സന്ദർശനത്തിൽ ഇടവക ഒരുക്കുന്ന വിവിധ പരിപാടികളിലും അദ്ദേഹം പങ്കെടുക്കും.

ഇന്ന്, വിശ്വാസ സമൂഹം  പള്ളിയങ്കണത്തിൽ പരമ്പരാഗത സ്വീകരണം നൽകും. സന്ധ്യാ നമസ്കാരത്തെ തുടർന്ന്‌  നവീകരിച്ച ചാപ്പലിന്റെ കൂദാശ നിർവ്വഹിക്കും. വെള്ളിയാഴ്ച സെന്റ്‌ തോമസ്‌ ചർച്ചിൽ നടക്കുന്ന വിശുദ്ധ കുർബ്ബാനയിൽ കാർമ്മികത്വം വഹിക്കും. തുടർന്നുള്ള ദിവസങ്ങളിലെ വിശുദ്ധവാര ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുന്ന ബാവാ ഇടവകയുടേയും ആധ്യാത്മിക സംഘടന കളുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആത്മീയ പരിപാടികളിലും പ്രഭാഷണം നടത്തും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News