Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
ദുബൈയില്‍ ഇന്ത്യക്കാരന്റെ കടയിലെ കവര്‍ച്ച: പ്രതികള്‍ക്ക് തടവും പിഴയും

July 28, 2021

July 28, 2021

ദുബൈ: ഇന്ത്യക്കാരന്റെ കട കൊള്ളയടിച്ച പ്രതികള്‍ക്ക് തടവും പിഴയും.രാത്രിയില്‍ കട കുത്തിത്തുറന്ന് 86 ഐഫോണുകള്‍ മോഷ്ടിച്ച സംഘത്തിലെ മൂന്ന് പ്രതികള്‍ക്ക് ആറ് മാസം വീതം തടവും 3,69,090 ദിര്‍ഹം പിഴയുമാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. കടയില്‍ നിന്ന് 3,55,000 ദിര്‍ഹം വിലയുള്ള ഫോണുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. കാമറൂണ്‍ സ്വദേശികളാണ് ദുബൈ നാഇഫിലെ കടയില്‍ മോഷണം നടത്തിയത്. പല മോഡലുകളിലുള്ള 86 ഐഫോണുകള്‍ക്ക് പുറമെ  14,735 ദിര്‍ഹവും പ്രതികള്‍ മോഷ്ടിച്ചിരുന്നു. കടയുടെ ഡോര്‍ തകര്‍ക്കുകയും നിരീക്ഷണ ക്യാമറകള്‍ നശിപ്പിക്കുകയും ചെയ്താണ് മോഷണം നടത്തിയത്. മോഷണം സംബന്ധിച്ച്  പുലര്‍ച്ചെ നാലിന ഉടയ്ക്ക് വിവിരം കിട്ടിയിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റ് സിസിടിവി ക്യാമറകളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞ പോലിസ് ഇവരെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചു. മോഷ്ടിച്ച ഫോണുകള്‍ ഇവര്‍ മറ്റൊരാളെ ഏല്‍പ്പിച്ചിരുന്നു. ഇയാളെയും പോലിസ് അറസ്റ്റ് ചെയ്തു. മൂന്ന് പ്രതികള്‍ക്കെതിരേ മോഷണത്തിനും കടകള്‍ക്ക് നാശനഷ്ടമുണ്ടാക്കിയതിനുമാണ് കുറ്റം ചുമത്തിയിരുന്നത്. നാലാമനെതിരായ വിചാരണ തുടരുകയാണ്.

 


Latest Related News