Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
കേന്ദ്ര ബജറ്റ് ഒറ്റനോട്ടത്തിൽ,7 ലക്ഷം വരെ നികുതിയില്ല

February 01, 2023

February 01, 2023

ന്യൂസ്‌റൂം ബ്യുറോ
ന്യൂഡല്‍ഹി: പുതിയതായി പരിധിയിലേക്ക് എത്തുന്നവര്‍ക്ക് ആദായ നികുതി സ്‌ളാബുകളിലെ മാറ്റം ഉള്‍പ്പെടെ നിര്‍ണ്ണായക അനേകം പ്രഖ്യാപനവുമായി നരേന്ദ്രമോഡി സര്‍ക്കാരിന്റെ പുതിയ ബജറ്റ് പ്രഖ്യാപിച്ച്‌ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്ബായി വികസനം, അടിസ്ഥാന സൗകര്യ വികസനം, നിക്ഷേപം, പ്രതിഭാ വിനിയോഗം, ഹരിത വളര്‍ച്ച, യുവജനക്ഷേമം, സമ്ബദ് മേഖല എന്നിങ്ങനെ ഏഴു മേഖലകളാണ് പ്രധാനമായും കേന്ദ്രീകരിച്ചത്.

ആദായ നികുതിയിലെ മാറ്റം അടക്കമുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ട്. മൊബൈലിനും ക്യാമറയ്ക്കും ടെലിവിഷനുമെല്ലാം വില കുറയുമ്ബോള്‍ സിഗററ്റ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. സ്വര്‍ണം, വെള്ളി, വജ്രം, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. സ്ത്രീ ശാക്തീകരണം, ഐടി, ഫൈവ് ജി എന്നിവ അടക്കമുള്ള കാര്യങ്ങളും പ്രഖ്യാപനത്തിലുണ്ട്. ഒരു വര്‍ഷത്തേക്ക് കൂടി സംസ്ഥാനങ്ങള്‍ക്ക് പലിശരഹിത വായ്പ അനുവദിക്കും. 50 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയുള്ള പലിശരഹിത വായ്പയാണിത്.

ആദായനികുതിയിലെ മാറ്റം
ആദായ നികുതി സ്‌ളാബുകളില്‍ മാറ്റമാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ആദായ നികുതിയില്‍ ഇളവ് ഉള്‍പ്പെടെ, നിര്‍ണായ പ്രഖ്യാനപങ്ങളാണ് നടത്തിയിരിക്കുന്നത്. ആദായ നികുതിയുടെ പുതിയ പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് 7 ലക്ഷം വരെ നികുതിയില്ല. നികുതി സ്ലാബുകള്‍ അഞ്ചാക്കി കുറച്ചു. 36 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതല്‍ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 - 15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തില്‍ കൂടുതല്‍ 30 ശതമാനം നികുതി. 9 ലക്ഷം വരെയുള്ളവര്‍ 45,000 രൂപ വരെ നികുതി നല്‍കിയാല്‍ മതിയാവും. 15 ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 5,20,000 രൂപവരെ ലാഭമെന്ന് ധനമന്ത്രി പറഞ്ഞു.

ടെലിവിഷനും മൊബൈലിനും വില കുറയും
ടെലിവിഷനും ക്യാമറയ്ക്കും മൊബൈലുകള്‍ക്കും ഇലക്‌ട്രിക്കല്‍ വാഹനങ്ങള്‍ക്കും വില കുറയും. മൊബൈല്‍ ഫോണ്‍ ഘടകങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. വൈദ്യുതി വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ബാറ്ററികള്‍ക്ക് നികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്. കംപ്രസ്ഡ് ബയോഗ്യാസ്, ലിഥിയം അയണ്‍ ബാറ്ററി, മൊബൈല്‍ ഫോണ്‍ ഘടകങ്ങള്‍, ടിവി പാനലുകള്‍, ക്യാമറ, ഇലക്‌ട്രിക് ചിമ്മിനി, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും.

സ്വര്‍ണ്ണത്തിനും സിഗററ്റിനും വില കൂടും
സിഗററ്റ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും. സ്വര്‍ണം, വെള്ളി, വജ്രം, വസ്ത്രം, സിഗരറ്റ് എന്നിവയുടെ വില കൂടും. കോംപൗണ്ടിംഗ് റബറിന്റെ വില കൂടും.

50 പുതിയ വിമാനത്താവളങ്ങള്‍
50 പുതിയ വിമാനത്താളവങ്ങള്‍ പ്രഖ്യാപിച്ചു. ഹെലിപാഡുകള്‍, വാട്ടര്‍ എയറോ ഡ്രോണുകള്‍, ലാന്റിംഗ് ഗ്രൗണ്ടുകള്‍ എന്നിവ നവീകരിച്ച്‌ വ്യോമഗതാഗത സൗകര്യം കൂട്ടും. പ്രാദേശിക എയര്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാന്‍ 50 അധിക വിമാനത്താവളങ്ങള്‍, ഹെലിപാഡുകള്‍, വാട്ടര്‍ എയ്റോ ഡ്രോണുകള്‍, അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടുകള്‍ എന്നിവ. സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള മൂലധന ചെലവ് 10 ലക്ഷം കോടിയാക്കും.

റെയില്‍വേയ്ക്ക 2 ലക്ഷം കോടി
റെയില്‍വേയ്ക്ക് 2.4 ലക്ഷം കോടിയാണ് നീക്കി വെച്ചിട്ടുള്ളത്. ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ള ഏറ്റവും ഉയര്‍ന്ന തുകയാണ്. പ്രദേശിക കണക്ടിവിറ്റി വര്‍ധിപ്പിക്കുന്നതിനും സാങ്കേതിക, ചരക്ക് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമാണിത്. 2013-14 വര്‍ഷത്തില്‍ നീക്കി വച്ച തുകയുടെ ഒമ്ബതിരട്ടി വരുമിത്.

കാര്‍ഷിക മേഖലയില്‍ സാങ്കേതിക വിദ്യ
നരേന്ദ്രമോഡി സര്‍ക്കാര്‍ മുന്‍ഗണന കൊടുക്കുന്ന വികസന പദ്ധതികളില്‍ രാജ്യത്തെ കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗതിവേഗം കൂട്ടുമെന്ന് പറഞ്ഞു. കൃഷിയ്ക്ക ഐടി അധിഷ്ഠിത അടിസ്ഥാന വികസനത്തിനായി കാര്‍ഷിക സ്റ്റാര്‍ട്ട്‌അപ്പ് ഫണ്ടും 2200 കോടി രൂപയുടെ ഹോര്‍ട്ടി കള്‍ച്ചര്‍ പാക്കേജും പ്രഖ്യാപിച്ചു.

കാര്‍ഷിക മേഖലയ്ക്ക് വേണ്ടി ഡിജിറ്റല്‍ അടിസ്ഥാന സൗകര വികസനം നടപ്പാക്കും. കൃഷിയ്ക്കായി 20 ലക്ഷം കോടിയും ബജറ്റില്‍ പ്രഖ്യാപിച്ചു. കാലി വളര്‍ത്തല്‍, ക്ഷീരവികസനം, മത്സ്യബന്ധനം എന്നിവയ്ക്ക് എല്ലാം കൂടിയാണ് തുക വകയിരുത്തിയത്. കാര്‍ഷിക മേഖല മികച്ച പ്രകടനം കാട്ടുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം ചിലവ് ഉയരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളെ പരിഗണിച്ചുള്ള പുനര്‍ നവീകരണം ആവശ്യമാണെന്ന് ഇന്നലെ അവതരിപ്പിച്ച സാമ്ബത്തീക സര്‍േവയില്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ആറു വര്‍ഷമായി കാര്‍ഷികമേഖലയിലെ വളര്‍ച്ച ശരാശരി 4.6 ശതമാനമാണ്. ഇത് 2021-22 ല്‍ 3 ശതമാനവും 2020 21 നെ അപേക്ഷിച്ച്‌ 3.3 ശതമാനവും ആണെന്നും പറഞ്ഞിരുന്നു. അതേസമയം കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കാര്യത്തില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തിയിരുന്നു. 2021-22 കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കാര്യത്തില്‍ ഏറ്റവും ഉയര്‍ന്ന നിലയാണ് ഇന്ത്യയില്‍ രേഖപ്പെടുത്തിയത്. 50.2 ബില്യണ്‍ ഡോളറായിരുന്നു.

157 പുതിയ നഴ്‌സിംഗ് കോളേജുകള്‍, ഏകലവ്യ സ്‌കൂളുകള്‍
രാജ്യത്തുടനീളമായി 157 പുതിയ നഴ്‌സിംഗ് കോളേജുകള്‍ പ്രഖ്യാപിച്ചു. ഏകലവ്യമോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ കൂടുതലായി തുടങ്ങും. 2014 മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച 157 മെഡിക്കല്‍ കോളേജുകളോട് അനുബന്ധിച്ചായിരിക്കും നഴ്‌സിംഗ് കോളേജുകള്‍ തുടങ്ങുക.

ആദി വാസി മേഖലയില്‍ 748 മോഡല്‍ സ്‌കൂളുകള്‍ക്കും പ്രഖ്യാപനമുണ്ട്. ഇവിടേയ്ക്ക് 38,800 അദ്ധ്യാപകരെ നിയോഗിക്കും. ഗോത്ര വിഭാഗങ്ങളുടെ ക്ഷേമത്തിന് മൂന്ന് വര്‍ഷത്തേക്ക് പതിനയ്യായിരം കോടി രൂപ മാറ്റിവയ്ക്കും. മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കും.

നാഷണല്‍ അപ്രന്റീസ് ഷിപ്പ് പ്രമോഷന്‍ സ്‌കീം
തൊഴിലന്വേഷകരായ യുവാക്കളെ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനത്തില്‍ 47 ലക്ഷം യുവതീയുവാക്കള്‍ക്ക് സ്‌റ്റൈപ്പന്റ് നല്‍കുന്ന നാഷണല്‍ അപ്രന്റീഷിപ്പ് പ്രമോഷന്‍ സ്‌കീം പ്രഖ്യാപിച്ചു. യുവാക്കളുടെ തൊഴില്‍ രംഗം ലക്ഷ്യമിട്ട് രാജ്യത്തുടനീളം 30 സ്‌കില്‍ ഇന്ത്യ അന്തരാഷ്ട്ര കേന്ദ്രങ്ങള്‍ സ്ഥാപിക്കും. തടവിലുള്ള പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ സാമ്ബത്തിക സഹായം നല്‍കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പിഴത്തുക, ജാമ്യത്തുക എന്നിവയില്‍ സര്‍ക്കാര്‍ സഹായം നല്‍കും.

കുട്ടികള്‍ക്കും ഡിജിറ്റല്‍ ലൈബ്രറി
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി മികച്ച പുസ്തകങ്ങള്‍ കിട്ടുന്ന രീതിയില്‍ ദേശീയ ഡിജിറ്റല്‍ ലൈബ്രറി സ്ഥാപിക്കുമെന്ന് ധനമന്ത്രി. നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഈ ടേമിലെ അവസാന ബജറ്റ് പ്രഖ്യാപന വേളയിലായിരുന്നു നിര്‍മ്മലാസീതാരാമന്‍ ഇക്കാര്യം പറഞ്ഞത്.

ഭൂമിശാസ്ത്രം, ഭാഷ, ഇനം, നില, ഉപകരണ അക്സസബിലിറ്റി എന്നിവ തിരിച്ച്‌ ഏറ്റവും മികച്ച പുസ്തകങ്ങള്‍ ഡിജിറ്റല്‍ ലൈബ്രറിയില്‍ ഒരുക്കും. പഞ്ചായത്ത്, വാര്‍ഡ് തലങ്ങളില്‍ ലൈബ്രറി സ്ഥാപിക്കാന്‍ സംസ്ഥാനങ്ങളെ പ്രചോദിപ്പിക്കുന്ന രീതിയിലായിരിക്കും ഇത്. ദേശീയ ഡിജിറ്റല്‍ ലൈബ്രറിയെ അക്സസ് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ അടിസ്ഥാന സൗകരങ്ങളും നടപ്പാക്കും.

നിര്‍മ്മിത ബുദ്ധിയ്ക്ക് സെന്റര്‍ ഓഫ് എക്‌സലന്‍സ്
രാജ്യത്ത് ഉന്നതനിലവാരം പുലര്‍ത്തുന്ന മുന്ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിനായി സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കും. നിര്‍മ്മിത ബുദ്ധി ഗവേഷണത്തിനായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും നാഷണല്‍ ഡാറ്റാ ഗവേണന്‍സ് പോളിസി കൊണ്ടുവരുമെന്നും സഹകരണ സ്ഥാപനങ്ങള്‍ക്കായി ഡാറ്റാ ബേസ് സ്ഥാപിക്കും.

ഇതിനായുള്ള മാപ്പിങ് പുരോഗമിക്കുന്നതായും പറഞ്ഞു. ചെറുകിട സൂക്ഷ്മ സ്ഥാപനങ്ങള്‍ക്കും ചാരിറ്റബിള്‍ സൊസൈറ്റികള്‍ക്കും രേഖകള്‍ സൂക്ഷിക്കാനും കൈമാറാനും ഡിജി ലോക്കറുകളും കൊണ്ടുവരും. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷന്‍ വികസനത്തിനായി 100 ലാബുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികസനത്തിനായി 'മേക്ക് എഐ ഫോര്‍ ഇന്ത്യ', മേക്ക് എഐ ഫോറ ഇന്ത്യ'എന്നീ ലക്ഷ്യങ്ങള്‍ പ്രഖ്യാപനത്തിലുണ്ട്. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

രാജ്യത്തെ 5 ജി സാങ്കേതിക വിദ്യാ വികസനം വ്യാപിപ്പിക്കും
ഇതിന് പുറമേ രാജ്യത്തെ 5 ജി സാങ്കേതിക വിദ്യാ വികസനത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5 ജി ലാബുകള്‍ക്ക് തുടക്കമിടും. 5 ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുളള വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം, കാര്‍ഷികരംഗം, ആരോഗ്യരംഗം എന്നീ മേഖലകളില്‍ പ്രയോജനപ്പെടുന്ന 5 ജി സാങ്കേതിക വിദ്യകളുടെ വികാസവും ഇത്തരം ലാബുകളില്‍ ലഭ്യമാക്കും. ഇപ്പോള്‍ കേന്ദ്രം ലഭ്യമാക്കിയ ഡിജി ലോക്കര്‍ സേവനം കൂടുതല്‍ മേഖലകളില്‍ പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.

ഗരീബ് കല്യണ്‍ അന്നയോജന
സൗജന്യ ഭക്ഷണപദ്ധതിയായ പിഎം ഗരീബ് കല്യാണ്‍ അന്ന യോജന ഒരുവര്‍ഷം കൂടി തുടരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. 81 കോടി ജനങ്ങള്‍ക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കുന്ന പദ്ധതിയ്ക്കായി 2 ലക്ഷം കോടി രൂപ ചെലവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ അന്ത്യോദയ ഗുണഭോക്താക്കള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

ആരോഗ്യവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും
അരിവാള്‍ രോഗ നിര്‍മ്മാര്‍ജ്ജനം 2047 ഓടെ നടത്തും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കും. ഖര, ദ്രവ, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് മിഷന്‍ കര്‍മ്മയോഗി പദ്ധതി നടപ്പാക്കും. രാജ്യത്തെ എല്ലാ നഗരങ്ങളെയും ചെറു പട്ടണങ്ങളിലെയും ഓടകളും അഴുക്കുചാലുകളും മാന്‍ഹോളില്‍ നിന്നും മെഷീന്‍ ഹോളിലേക്ക് മാറ്റും.

സുരക്ഷിത ഭവനങ്ങള്‍ കുടിവെള്ളം ഉറപ്പാക്കല്‍ ഗോത്രിവഭാഗങ്ങള്‍ക്ക് വൈദ്യൂതി എത്തിക്കല്‍ എന്നിവയ്ക്കായി 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു.

സ്ത്രീകള്‍ക്ക് നിക്ഷേപ പദ്ധതി
സ്വതന്ത്ര്യ ഇന്ത്യയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത് മഹോത്സാവ്) സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്.

രണ്ട് വര്‍ഷമാണ് കാലാവധി. രണ്ടു ലക്ഷം രൂപവരെ നിക്ഷേപിക്കാം. 7.5% പലിശ ലഭിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. മഹിള സമ്മാന്‍ സേവിങ്സ് രണ്ടു വര്‍ഷ കാലയാളവില്‍ നിഷേപിക്കാം. കൂടാതെ മഹിളാ സമ്മാന്‍ സേവിങ്സ് പത്ര എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക നിക്ഷേപപദ്ധതി വരും

പഴയ വാഹനങ്ങള്‍ പൊളിക്കും
മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നിരത്തുകളില്‍ നിന്ന് നീക്കുന്നതിനായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി പ്രഖ്യാപിച്ച പദ്ധതിക്ക് ബജറ്റില്‍ പിന്തുണ പ്രഖ്യാപിച്ച്‌ ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നത് സമ്ബദ്ഘടന നവീകരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അഭിപ്രായപ്പെട്ടു.

2021-22 ലെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കല്‍ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുളള കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിക്കുന്നതിനായി ബജറ്റില്‍ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുളളത്. സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുളള പഴക്കം ചെന്ന വാഹനങ്ങളും ആംബുലന്‍സുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിനും സാമ്ബത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. 2023-24 വര്‍ഷത്തെ കേന്ദ്ര ബജറ്റില്‍ അഞ്ചാമത്തെ മുന്‍ഗണനയായിട്ടാണ് കാലപ്പഴക്കമുളള സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിക്കുന്നത് ഇടംപിടിച്ചത്.

പാന്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി പ്രഖ്യാപിച്ചു. തുടങ്ങിയവയെല്ലാമാണ് ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍. ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം സഭയിലെത്തിയ രാഹുല്‍ ഗാന്ധിയെ ഹര്‍ഷാരവങ്ങളോടെയും മുദ്രാവാക്യം വിളികളോടെയുമാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്വീകരിച്ചത്.

അടുത്ത നൂറ് വര്‍ഷത്തേക്കുള്ള വികസനത്തിനുള്ള ബ്‌ളൂപ്രിന്റാണ് ഈ ബജറ്റെന്നാണ് ബജറ്റവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞത്. സ്വതന്ത്ര്യത്തിന്റെ അമൃതകാലത്തെ ആദ്യ ബജറ്റാണെന്നും ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ ശരിയായ ദിശയിലാണ് മുമ്ബോട്ട് പോകുന്നതെന്നും പറഞ്ഞു. കഴിഞ്ഞ ബജറ്റിന്റെ അടിത്തറയില്‍ നിന്നും കെട്ടിപ്പൊക്കിയ ബജറ്റെന്നും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News