Breaking News
ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ | ശക്തമായ മഴയ്ക്ക് സാധ്യത; വാഹനങ്ങൾ കെട്ടിടങ്ങളുടെ അണ്ടർഗ്രൗണ്ടിൽ ഉപേക്ഷിച്ച് പോകരുതെന്ന് നിർദേശം | ഷെയ്ഖ് തഹ്‌നൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു; യു.എ.ഇയിൽ 7 ദിവസം ദുഃഖാചരണം |
മുപ്പത് മിനുട്ടിൽ കൊറിയയെ നാട്ടിലേക്കയച്ചു,ബ്രസീൽ ക്വാർട്ടർ ഫൈനലിൽ സീറ്റുറപ്പിച്ചു

December 06, 2022

December 06, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : കൊറിയക്കെതിരായ മത്സരത്തിൽ വെറും അര മണിക്കൂർ കൊണ്ട് ബ്രസീൽ ക്വാർട്ടർ ഫൈനലിൽ സീറ്റുറപ്പിച്ചു.അട്ടിമറികളുമായി പ്രീ ക്വാർട്ടറിൽ പ്രവേശിച്ച ഏഷ്യൻ കരുത്തരായ കൊറിയയെ 4 ഗോളിൽ വിറപ്പിച്ചാണ് ബ്രസീൽ നാട്ടിലേക്കയച്ചത്.ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ ജയം.

പരുക്കേറ്റ് പുറത്തിരുന്ന നെയ്മർ പ്രീ ക്വാർട്ടറിൽ കൊറിയക്കെതിരെ കളത്തിലിറങ്ങിയത് ബ്രസീൽ ടീമിന്റെ ആത്മവിശ്വാസം ഉയർത്തുകയും വിജയത്തിൽ നിർണായകമാവുകയും ചെയ്തു. മത്സരത്തിന്റെ പതിനൊന്നാം മിനിറ്റിൽ പെനാൽറ്റിയി ഗോളാക്കി ബ്രസീലിന് 2-0 ത്തിന്റെ ലീഡ് സമ്മാനിച്ച നെയ്മർ 80-ാം മിനിറ്റിൽ പിൻവലിക്കപ്പെടുന്നതുവരെ മികച്ച പ്രടനമാണ് നടത്തിയത്. സൂപ്പർ പെർഫോമൻസിലൂടെ നെയ്മർ കളിയുടെ താരമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മല്‍സരം ആരംഭിച്ച് 29 മിനിറ്റിനകം തന്നെ മൂന്നു തവണ കൊറിയന്‍ വലയില്‍ പന്തെത്തിച്ച് ബ്രസീല്‍ വിജയമുറപ്പിച്ചിരുന്നു. പിന്നീടുള്ള 60 മിനിറ്റ് ചടങ്ങ് പൂര്‍ത്തിയാക്കല്‍ മാത്രമായിരുന്നു. വിനീഷ്യസ് ജൂനിയര്‍ (ഏഴാം മിനിറ്റ്), നെയ്മര്‍ (13), റിച്ചാര്‍ളിസണ്‍ (29), ലൂക്കാസ് പക്ക്വേറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. 76ാം മിനിറ്റില്‍ കൊറിയയുടെ തോല്‍വിഭാരം കുറച്ച് പെയ്ക്ക് സ്യുങ് ഹോയാണ് ആശ്വാസ ഗോള്‍ മടക്കിയത്.

പരുക്കിൽ നിന്ന് മുക്തനായ നെയ്മറിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയാണ് പരിശീലകൻ ടിറ്റെ ടീമിനെ പ്രഖ്യാപിച്ചത്. മടങ്ങി വരവ് ഗംഭീരമാക്കാൻ നെയ്മറിനായി. ലോകകപ്പ് പ്രീ ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ നേരിട്ട ബ്രസീൽ ടീമിൽ നെയ്മർ തിരിച്ചെത്തിയത് ആരാധകർക്കും ആവേശമായി. പരുക്ക് മൂലം കഴിഞ്ഞ മത്സരങ്ങളിൽ കളിക്കാതിരുന്ന ഡനീലോയും ആദ്യ ഇലവനിലുണ്ടായിരുന്നു.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമിച്ചു കളിക്കുന്ന ബ്രസീൽ വിജയിക്കാനുറച്ച പോരാട്ടം തന്നെയാണ് കാഴ്ച്ച വെച്ചത്. നാല് ഗോൾ വഴങ്ങിയതിന് ശേഷമാണ് കളിയുടെ 76ാം മിനിറ്റിൽ കൊറിയ ഒരു ഗോൾ മടക്കിയത്. ബ്രസീൽ – കൊറിയ മത്സരത്തിനിടെ 80ാം മിനിറ്റിൽ ബ്രസീൽ ഒന്നാം നമ്പർ ഗോൾ കീപ്പർ അലിസണെ കോച്ച് ടിറ്റെ പിൻവലിച്ചിരുന്നു. പകരക്കാരനായി കളത്തിലിറങ്ങിയത് ബ്രസീലിന്റെ മൂന്നാം ഗോളിയായ വെവേർട്ടനാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും ബ്രസീൽ ഗോൾവല കാത്ത അലിസണ് പകരം കാമറൂണിനെതിരായ മത്സരത്തിൽ എഡേഴ്സണെയാണ് നിയോഗിച്ചത്. പ്രീ ക്വാർട്ടറിൽ നാല് ഗോൾ നേടി മുന്നിട്ട് നിൽക്കുമ്പോൾ മൂന്നാം ഗോളിക്ക് അവസരം കൊടുത്തിരിക്കുകയാണ് കോച്ച്. ലോകകപ്പിൽ മത്സര പരിജയം ഉണ്ടാവുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നാം ഗോളിക്ക് അവസരം നൽകിയത്. മത്സരത്തിൽ അഞ്ച് മാറ്റങ്ങളാണ് ബ്രസീൽ വരുത്തിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News