Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
മൂന്നുമാസം മുമ്പ് ദുബായിൽ കാണാതായ വടകര സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

February 18, 2023

February 18, 2023

ന്യൂസ്‌റൂം ബ്യുറോ
ദുബായ് : മൂന്ന് മാസം മുമ്പ് ദുബായിൽ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി. കോഴിക്കോട് വടകര സ്വദേശി അമൽ സതീഷിന്റെ മൃതദേഹമാണ് പോലിസ് മോർച്ചറിയിൽ കണ്ടെത്തിയത്. 29 വയസായിരുന്നു. കഴിഞ്ഞവർഷം ഒക്ടോബർ 20 നാണ് അമലിനെ കാണാതായത്.

രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തെ റാശിദിയയിലെ ആളൊഴിഞ്ഞ വില്ലയിൽ മരിച്ചനിലയിൽ കണ്ടെത്തിയതായാണ് പൊലീസ്‌ അറിയിച്ചത്. മൃതദേഹം പിന്നീട് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. കാണാതായ മകനെ തേടി കഴിഞ്ഞ മാസം ദുബായിൽ എത്തിയ അമലിന്റെ പിതാവ് കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് മടങ്ങിയത്.സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News