Breaking News
ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  | ഒമാനിൽ മദ്യം കടത്തുന്നതിനിടെ പ്രവാസികൾ സഞ്ചരിച്ച 9 ബോട്ടുകൾ പിടികൂടി |
ഇന്ത്യയിൽ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് വീണ്ടും നീട്ടി

May 28, 2021

May 28, 2021

ന്യൂഡൽഹി : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തലാക്കിയ അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി. ജൂൺ‍ 30 വരെ വിലക്ക് നീട്ടിക്കൊണ്ട് സിവിൽ വ്യോമയാന ഡയറക്ട്രേറ്റ് ഉത്തരവിട്ടു. നേരത്തെ മെയ് 31 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നിലവിൽ ചില റൂട്ടുകൾക്ക് ഇളവ് നല്‍കിയിട്ടുണ്ട്. ആ ഇളവ് അടുത്ത മാസവും തുടരും.

രാജ്യത്ത് ഒരു വർഷത്തിലധികമായി രാജ്യാന്തര വിമാനസർവീസുകൾക്കുള്ള വിലക്ക് തുടരുകയാണ്. കഴിഞ്ഞ വർഷം മാർച്ചിലാണ് വിമാന യാത്ര നിരോധനം ആരംഭിച്ചത്. പിന്നീട് ഘട്ടങ്ങളായി ഇത് നീട്ടുകയായിരുന്നു. എന്നാൽ ‍ ചില രാജ്യങ്ങളിൽ ‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ആരംഭിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ‍ വിമാന കമ്പനികൾ‍ പല രാജ്യങ്ങളിലേക്കും പ്രത്യേക സര്‍വീസ് നടത്തുന്നുണ്ട്.


Latest Related News