Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
കൃത്രിമരേഖ ചമച്ച്‌ രാജ്യം വിടാന്‍ ശ്രമം, ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ

September 08, 2019

September 08, 2019

അല്‍ഐന്‍: കൃത്രിമരേഖ ചമച്ച്‌ രാജ്യം വിടാന്‍ ശ്രമിച്ച കേസില്‍ വ്യവസായി ഗോകുലം ഗോപാലന്‍റെ മകന്‍ ബൈജു ഗോപാലന് ഒരു മാസം തടവും നാടുകടത്തലും ശിക്ഷ വിധിച്ച്‌ അല്‍ഐന്‍ ക്രിമിനല്‍ കോടതി. ബൈജു ഗോപാലനെതിരെ ചെക്കു കേസ് നിലനില്‍ക്കുന്നതിനാല്‍ ഒരുമാസത്തെ തടവ് പൂര്‍ത്തിയായാലും രാജ്യംവിടാന്‍ സാധിച്ചേക്കില്ല.അതേസമയം,വിധിക്കെതിരെ ബൈജു ഗോപാലൻ അപ്പീൽ നൽകാൻ സാധ്യതയുണ്ട്.

ദുബായില്‍ ഹെല്‍ത്ത് കെയര്‍ സ്ഥാപനം വാങ്ങിയതുമായി ബന്ധപ്പെട്ടു ചെന്നൈ സ്വദേശിനി രമണി നല്‍കിയ കരാര്‍ ലംഘന കേസിലാണ് ബൈജുവിന് യാത്രാവിലക്കുള്ളത്. 2 കോടി ദിര്‍ഹത്തിന്‍റെ ചെക്ക് മടങ്ങിയെന്ന് കാണിച്ചാണ് രമണി പരാതി നല്‍കിയത്. എന്നാല്‍ ഈ കേസില്‍നിന്നു രക്ഷപ്പെടാനായി ഓഗസ്റ്റ് 23ന് യുഎഇയില്‍ നിന്നു റോഡ് മാര്‍ഗം ഒമാനിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് ചെക്പോസ്റ്റില്‍ പിടിയിലായത്.

ചെന്നൈ ടി നഗറിലെ ഹോട്ടല്‍ ഇടപാടില്‍ കബളിപ്പിക്കപ്പെട്ടതിനെതിരെ ഗോകുലം ഗോപാലന്‍ നല്‍കിയ കേസിന് പകരം വീട്ടാന്‍ ദുബായില്‍ എതിര്‍പക്ഷം കേസ് നല്‍കിയെന്നാണ് ബൈജുവിനോട് അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്. ചെന്നൈയില്‍ 25 കോടി രൂപ നഷ്ടപ്പെട്ടെന്നാണ് ഗോകുലം ഗോപാലന്റെ പരാതി. ദുബായില്‍ 20 കോടി രൂപയ്ക്കാണ് എതിര്‍വിഭാഗത്തിന്റെ കേസ്. ഒത്തുതീര്‍പ്പിലൂടെ കേസ് രമണി പിന്‍വലിക്കുകയോ അല്ലെങ്കില്‍ കോടതി വിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കുകയോ ചെയ്താല്‍ മാത്രമേ ബൈജുവിന് ഇനി രാജ്യംവിടാന്‍ സാധിക്കൂ.


Latest Related News