Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
അറബ് ലീഗിലേക്കുള്ള സിറിയയുടെ തിരിച്ചുവരവ് ചര്‍ച്ച ചെയ്യാനൊരുങ്ങി അറബ് വിദേശകാര്യ മന്ത്രിമാര്‍

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ജിദ്ദ: അറബ് ലീഗിലേക്ക് ബഷര്‍ അല്‍ അസദ് ഭരണകൂടം തിരിച്ചുവരുന്നതില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ അറബ് വിദേശകാര്യ മന്ത്രിമാര്‍ ജിദ്ദയില്‍ യോഗം ചേരുമെന്ന് ഖത്തര്‍ വിദേശകാര്യ വക്താവ് ഡോ. മജീദ് അല്‍ അന്‍സാരി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെയ് 19ന് നടക്കാനിരിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന സൗദി അറേബ്യയുടെ ക്ഷണപ്രകാരമാണ് കൂടിക്കാഴ്ചയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറബ് ലീഗില്‍ സിറിയയുടെ അംഗത്വം മരവിപ്പിക്കാനുള്ള കാരണങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഖത്തര്‍ ഉദ്യോഗസ്ഥര്‍ അസദ് ഭരണകൂടത്തിനെതിരായ ദോഹയുടെ അചഞ്ചലമായ നിലപാട് വ്യക്തമാക്കി. അറബ് ലീഗിലേക്ക് സിറിയ തിരിച്ചുവരുമോ എന്ന കാര്യം ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ തീരുമാനിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

2011ല്‍ അസദ് ഭരണകൂടത്തിനെതിരെ സമാധാനപരവും ജനാധിപത്യപരവുമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താനുള്ള അസദ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അറബ് ലീഗില്‍ നിന്നുള്ള സിറിയയുടെ അംഗത്വം റദ്ദാക്കിയത്. കഴിഞ്ഞ മാസം റിയാദും ടെഹ്‌റാനും തമ്മിലുള്ള അനുരഞ്ജനത്തിനുശേഷം സൗദിയും സിറിയയും തമ്മിലുള്ള ബന്ധം പുനരാരംഭിക്കുന്നതിനായുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഈ ശ്രമങ്ങള്‍ക്ക് ചൈനയാണ് മധ്യസ്ഥത വഹിച്ചത്. ചൈനയുടെ മധ്യസ്ഥ ശ്രമങ്ങള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നട്ടില്ല. അതേസമയം അടുത്ത മാസത്തെ പ്രാദേശിക ഉച്ചകോടിയിലേക്ക് അസദിനെ ക്ഷണിക്കാന്‍ സൗദി അറേബ്യ പദ്ധതിയിടുകയാണെന്ന് റിയാദ് വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News