Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഇന്ത്യയിൽ മനുഷ്യരെ വേർതിരിച്ചു കാണുന്നതിൽ ആശങ്കയുണ്ടെന്ന് അനിൽ കപൂർ

September 01, 2019

September 01, 2019

'ഇന്ത്യക്കാരനായതില്‍ ഏറെ അഭിമാനമുണ്ട്. അതേസമയം തന്നെ എന്റെ ചുറ്റുവട്ടത്ത് ജീവിക്കുന്ന മനുഷ്യരില്‍ പലരും പ്രയാസമനുഭവിക്കുന്നത് കാണുമ്പോൾ വിഷമം തോന്നുന്നു'

ദുബായ്: നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നത് ഏറെ വ്യാകുലപ്പെടുത്തുന്നുവെന്ന് ബോളിവുഡ് താരം അനില്‍ കപൂര്‍. ദി ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ചാര്‍ടേര്‍ഡ് അക്കൗണ്ടന്റന്‍സ് ഓഫ് ഇന്ത്യാ സംഘടിപ്പിച്ച പരിപാടിയില്‍ തന്റെ ആസ്വാദകരുമായി സംവദിക്കുപ്പോഴാണ് അദ്ദേഹം ഇത്തരത്തില്‍ പ്രതികരിച്ചത്.

സുന്ദരമായ ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷവും ഞാന്‍ ഏറെ ആസ്വദിക്കുന്നു. മനുഷ്യരോട് സംവദിക്കുന്നതും അവരോടൊപ്പം ജീവിക്കുന്നതും ഭാഗ്യമായി കരുതുന്നു. 
നമ്മുടെ പരിസ്ഥിതിയില്‍ ഉണ്ടാകുന്ന പ്രതികൂല മാറ്റങ്ങളെ വളരെ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ജീവികള്‍ പോലുമാണ് അതിന്റെ ദുരിതം അനുഭവിക്കുന്നത്. ഇതിനൊക്കെ പുറമെ നമ്മുടെ രാജ്യത്ത് മനുഷ്യന്‍ മനുഷ്യനെ വേര്‍തിരിവുകളോടെ കാണുന്നതാണ് ഏറെ വ്യാകുലപ്പെടുത്തുന്നത്. ഇതോടൊപ്പം അക്രമങ്ങളും അനീതിയും കാണുമ്പോഴും വിഷമം ഉണ്ടാകുന്നു എന്നും അനില്‍ കപൂര്‍ കൂട്ടിച്ചേര്‍ത്തു.

ഒരു സുഹൃത്തിന്റെ അച്ഛന്റെ സഹായത്തോടെ ശശികപൂറിന്റെ ബാല്യ കാലം അഭിനയിച്ചാണ് താന്‍ അഭിനയ രംഗത്ത് എത്തിയതെന്നും എല്ലാവരും ശുഭപ്രതീക്ഷയോടെ ജീവിക്കണമെന്നും അനില്‍കപൂര്‍ ചടങ്ങില്‍ പറഞ്ഞു.


Latest Related News