Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശകർ സുരക്ഷാ നിർദേശങ്ങൾ പാലിക്കുന്നില്ല,ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

July 11, 2022

July 11, 2022

മസ്കത്ത്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍കാലികമായി അടച്ചു. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സി.ഡി.എ.എ) യാണ് ഇക്കാര്യം അറിയിച്ചത്.

മരണമടക്കമുള്ള അപകടങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാലും മുന്നറിയിപ്പുകളോടും നിര്‍ദ്ദേശങ്ങളോടും ജനങ്ങള്‍ കാണികുന്ന അനാസ്ഥയും കണക്കിലെടുത്താണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ ബീച്ചുകളിലും മറ്റുമുണ്ടായ അപകടത്തില്‍ ആറിലധികം ആളുകള്‍ മരിച്ചിരുന്നു. കടലിലും ബീച്ചുകളിലും മറ്റും പോകരുതെന്ന് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും പരിഗണിക്കാതെ നിരവധിപേരാണ് പെരുന്നാള്‍ അവധി പ്രമാണിച്ച്‌ ഇത്തരം സ്ഥലങ്ങളില്‍ എത്തുന്നത്.

അതേസമയം, കഴിഞ്ഞ ദിവസവും ഒമാന്‍റെ വിവിധ ഭഗങ്ങളില്‍ കനത്ത മഴയാണ് പെയ്തത്. വാദികള്‍ നിറഞ്ഞൊഴുകുകയും ചെയ്തു. തുടര്‍ച്ചയായി പെയ്യുന്ന മഴ കാരണം ഉള്‍ഗ്രാമങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. ചിലയിടത്ത് റോഡുകളില്‍ വെള്ളം കയറുകയും ചെയ്തു. വാദികള്‍ കുത്തിയൊലിച്ച്‌ റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. ദാഖിലിയ, ദാഹിറ, തെക്കന്‍ ബാത്തന ഗവര്‍ണറേറ്റുകളിലാണ് ഞായറാഴ്ച കനത്ത മഴ ലഭിച്ചത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News