Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിലെ റെസ്റ്റോറന്റ് സ്‌ഫോടനം,മരിച്ചവരിൽ ആലപ്പുഴ സ്വദേശിയും ഉൾപെട്ടതായി സൂചന

May 25, 2022

May 25, 2022

അബുദാബി : അബുദാബിയിലെ ഖാലിദിയയിൽ റെസ്റ്റോറന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാൾ ആലപ്പുഴ സ്വദേശിയാണെന്ന് സൂചന.ആലപ്പുഴ സ്വദേശി ശ്രീകുമാർ അപകടത്തിൽ മരിച്ചതായാണ് നാട്ടിൽ നിന്നുള്ള വിവരം.എന്നാൽ അധികൃതർ ഇതുവരെ കൃത്യമായ വിവരം പുറത്തുവിട്ടിട്ടില്ല.

മരിച്ചവരിൽ ഒരു ഇന്ത്യക്കാരൻ ഉൾപെട്ടതായി ഇന്ത്യൻ എംബസി ഇന്നലെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് അബൂദബിയിലെ മലയാളി റെസ്റ്റോറന്‍റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ടുപേർ മരിച്ചത്.സംഭവത്തില്‍ 120 പേർക്ക് പരിക്കേറ്റു. ഇതിൽ 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. 64 പേർ നിസാര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി.ഇന്നലെ(ചൊവ്വ) ഉച്ചക്ക് ഒരുമണിയോടെ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഫുഡ് കെയർ റെസ്റ്റോറന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News