Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എയര്‍ ഇന്ത്യ ദുബായ്-ഷാര്‍ജ കോഴിക്കോട് സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യൂറോ
ദുബായ്: ദുബായ്-ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കുന്നു. വേനല്‍ക്കാല ഷെഡ്യൂളിന്റെ ഭാഗമായി ഇന്നു മുതല്‍ എയര്‍ ഇന്ത്യ സര്‍വീസുകള്‍ കൊച്ചിയിലേക്കു മാത്രമായിരിക്കും. 

ടിക്കറ്റ് ബുക്ക് ചെയ്തവര്‍ ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച കമ്പനിയുടെ അറിയിപ്പ് ശ്രദ്ധിക്കണമെന്നു അധികൃതര്‍ വ്യക്തമാക്കി. വിമാനം പുറപ്പെടുന്ന സമയം മുന്‍കൂട്ടി ഉറപ്പുവരുത്തണം. പിഎന്‍ആര്‍ നമ്പറില്‍ നല്‍കിയിട്ടുള്ള പേരും ഫോണ്‍ നമ്പറും കൃത്യമാണെന്നും യാത്രക്കാര്‍ ഉറപ്പുവരുത്തണം.  ടിക്കറ്റിനായി നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പറിലും ഇമെയില്‍ ഐഡിയിലും അറിയിപ്പുകള്‍ ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ആഴ്ചയില്‍ 21 സര്‍വീസ് നടത്തിയിരുന്ന എയര്‍ ഇന്ത്യ ഇനി മുതല്‍ കൊച്ചിയിലേക്ക് 7 സര്‍വീസ് മാത്രമാണ് നടത്തുക. റദ്ദാക്കിയ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കു പകരം എക്‌സ്പ്രസ് വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News