Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
എയർഇന്ത്യ പണിമുടക്കി,ദുബായിൽ നിന്നും കോഴിക്കോട്ടേക്ക് പോകാനിരുന്ന യാത്രക്കാർ ദുരിതത്തിൽ

August 31, 2022

August 31, 2022

ദുബായ് : ഇന്നലെ ഉച്ചക്ക് 2.45 ഓടെ ദുബായിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യാ വിമാനം അനിശ്ചിതമായി വൈകുന്നു. എ.ഇ. 938 എന്ന വിമാനമാണ് അവസാന നിമിഷം യാത്ര മുടക്കിയത്.ഇതേതുടർന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രികർ ഹോട്ടലിൽ തുടരുകയാണ്.

 അടിയന്തര ആവശ്യത്തിന് നാട്ടിലെത്തേണ്ടവർ ഉൾപെടെയാണ് കുടുങ്ങിക്കിടക്കുന്നത്. പകരം വിമാനം എപ്പോൾ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചില്ലെന്നാണ് യാത്രക്കാർ കുറ്റപ്പെടുത്തുന്നത്. പുലർച്ചെ 12.40ന് പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് വിമാനവും റദ്ദാക്കിയിരുന്നു.

വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയും വിസിറ്റ് വിസക്കാരും വിസ കാലാവധി തീർന്നവരും ഒഴികെയുള്ള യാത്രികരോട് ഹോട്ടലിലേക്ക് പോകാൻ എയർ ഇന്ത്യ മാനേജർ നിർദേശിക്കുകയും ചെയ്തതായാണ് വിവരം. എയർ ഇന്ത്യ അധികൃതർ ഇതുവരെയായി ഒരു വിവരവും നൽകുന്നില്ലെന്നും അവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News