Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മസ്കത്തിലെ എയർഇന്ത്യ എക്സ്പ്രസ് അപകടം,വൻ ദുരന്തം ഒഴിവായത് 90 സെക്കന്റിലെന്ന് അധികൃതർ

September 17, 2022

September 17, 2022

 

ന്യൂസ്‌റൂം ബ്യുറോ 
മസ്കത്ത് മൂന്നു ദിവസം മുൻപ് എയർ  ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുണ്ടായ തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കാൻ കഴിഞ്ഞതായും വൻ ദുരന്തമാണ് ഒഴിവായതെന്നും  ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു.രക്ഷാപ്രവർത്തനം നടത്തിയ  വിമാനത്താവളത്തിലെ  ഫയർ ആൻഡ് റെസ്‌ക്യൂ സംഘത്തെ അഭിനന്ദിച്ചു കൊണ്ട്  ഒമാൻ എയർപോർട്ട് അധികൃതർ സന്ദേശം പുറപ്പെടുവിച്ചിച്ചു.

ഈ സന്ദേശത്തിലാണ് തീപിടിത്തം 90 സെക്കൻഡിനുള്ളിൽ അണക്കുവാൻ  കഴിഞ്ഞുവെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതുമൂലം ഒരു വൻദുരന്തം ഒഴിവായതായും യാത്രക്കാർ പിന്നീട് പ്രതികരിക്കുകയുണ്ടായി. 

കഴിഞ്ഞ ബുധനാഴ്ച ഒമാൻ സമയം രാവിലെ 11.20ന്  കൊച്ചിയിലേക്ക് പുറപ്പെടേണ്ട ഐ .എക്‌സ് 442 വിമാനത്തിലാണ് പുക കണ്ടത്.പറന്നുയരുന്നതിനു തൊട്ടുമുമ്പ് എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതായി ശ്രദ്ധയില്‍ പെടുകയായിരുന്നു. ഇതോടെ പരിഭ്രാന്തരായ യാത്രക്കാരെ പെട്ടന്ന് വിമാനത്തിന്റെ എമര്‍ജന്‍സി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. മസ്കത്ത്  അന്താരാഷ്ട്ര വിമാനത്തവാളത്തിലെ  ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗത്തിന്റെയും മറ്റു സുരക്ഷാ വിഭാഗങ്ങളുടെ പെട്ടന്നുള്ള ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കുവാൻ സാധിച്ചു. 141 യാത്രക്കാരും നാല് കുഞ്ഞുങ്ങളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News