Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിമാനത്താവളത്തിൽ പോകാതെ തന്നെ ചെക്-ഇൻ ചെയ്യാം,എയർ അറേബ്യയുടെ പ്രത്യേക സേവനം ഷാർജയിലും

June 13, 2023

June 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ഷാർജ∙  ദുബായിക്കും അബുദാബിക്കും പിന്നാലെ എയർ അറേബ്യ ഷാർജയിലും സിറ്റി ചെക് സൗകര്യം ഏർപ്പെടുത്തി. അൽ മദീന ഷോപ്പിങ് സെന്ററിന് എതിർ ഭാഗത്ത് മുവെയ്‌ലയിലാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയത്. രാവിലെ 10 മുതൽ രാത്രി 10വരെ ചെക്ക് ഇൻ കേന്ദ്രം പ്രവർത്തിക്കും.

യാത്രക്കാർക്ക് അവരുടെ ലഗേജുകൾ ചെക്ക് ഇൻ കേന്ദ്രത്തിൽ നൽകാം, ബോർഡിങ് പാസും വാങ്ങാം. യാത്രയുടെ 24 മണിക്കൂർ മുൻപ് മുതൽ 8 മണിക്കൂർ മുൻപ് വരെ ചെക്ക് ഇൻ ചെയ്യാം. യാത്രയുടെ സമയത്തു മാത്രം വിമാനത്താവളത്തിൽ എത്തിയാൽ മതിയാകും. വിമാനത്താവളത്തിലെ ചെക്ക് ഇൻ നടപടികൾ ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

വിമാനത്താവളത്തിലെ ചെക്ക് ഇന്നിൽ ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും സിറ്റി ചെക്ക് ഇന്നിൽ ലഭിക്കും. അധിക ബാഗേജ് ആവശ്യമായവർക്ക് പണം നൽകി വാങ്ങാം. ഇഷ്ടമുള്ള സീറ്റ് തിരഞ്ഞെടുക്കാനും ഇവിടെ സൗകര്യമുണ്ട്. സമയം ലാഭിക്കുന്നതിനൊപ്പം വിമാനത്താവളത്തിലെ നീണ്ടു വരിയും ഒഴിവാക്കാൻ കഴിയും. സിറ്റി ചെക്ക് ഇൻ ചെയ്തവർക്ക് നേരെ വിമാനത്തിന്റെ സുരക്ഷാ പരിശോധനയിലേക്കു പോയാൽ മതി.


ഷാർജയിൽ നിന്നു പുറപ്പെടുന്നവർക്ക് ഷാർജ, റാസൽഖൈമ, അജ്മാൻ, അൽഐൻ എന്നിവിടങ്ങളിലെ 6 സിറ്റി ചെക്ക് ഇൻ കേന്ദ്രങ്ങളിൽ എവിടെ നിന്നു വേണമെങ്കിലും ബോർഡിങ് പാസ് വാങ്ങാം. റാസൽഖൈമ, അജ്മാൻ, ഫുജൈറ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റിലുള്ളവരും ഷാർജ വിമാനത്താവളത്തെയാണ് ആശ്രയിക്കുന്നത്. 24 മണിക്കൂർ മുൻപ് ചെക്ക് ഇൻ ചെയ്യാമെന്നതിനാൽ മറ്റ് എമിറേറ്റിലുള്ളവരുടെ വിമാന യാത്ര കൂടുതൽ എളുപ്പമായി.

തിരക്കും ഗതാഗത കുരുക്കും ഭയന്ന് നേരത്തെ ഇറങ്ങേണ്ട സാഹചര്യം ഇതോടെ ഇല്ലാതാവും.. ചെക്ക് ഇൻ ചെയ്തു ലഗേജും വിട്ട് ബോർഡിങ് പാസും വാങ്ങിയാൽ യാത്രയുടെ ഒരു മണിക്കൂർ മുൻപ് മാത്രം വിമാനത്തവാളത്തിൽ എത്തിയാൽ മതി. നേരെ സുരക്ഷാ പരിശോധന പൂർത്തിയാക്കി വിമാനത്തിൽ കയറാം.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz  


Latest Related News