Breaking News
ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  | ഇസ്രായേലിൽ അൽജസീറ ചാനൽ അടച്ചുപൂട്ടും; വോട്ടെടുപ്പ് നടത്തി  | ഖത്തറിലെ നോബിള്‍ സ്‌കൂളില്‍ കായിക ദിനം ആഘോഷിച്ചു | സൗദിയിൽ സ്ത്രീകൾ ജോലി ചെയ്യുന്ന തയ്യൽ കടകളിൽ പുരുഷൻമാർ പ്രവേശിക്കുന്നത് വിലക്കി |
ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം, ആശങ്കയോടെ കൊച്ചി നിവാസികള്‍

March 26, 2023

March 26, 2023

ന്യൂസ്‌റൂം ബ്യൂറോ
കൊച്ചി: ബ്രഹ്‌മപുരത്ത് വീണ്ടും തീപിടുത്തം. സെക്ടര്‍ ഒന്നിലാണ് തീപിടുത്തമുണ്ടായത്. രണ്ടു ഫയര്‍ യൂണിറ്റുകള്‍ തീ കെടുത്താനുള്ള ശ്രമം നടത്തിവരികയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്‌മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസ്സഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമത്തിനൊടുവിലാണ് ബ്രഹ്‌മപുരത്തെ തീയണക്കാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടായ ശേഷം വന്‍ജാഗ്രതയാണ് അധികൃതര്‍ പുലര്‍ത്തുന്നത്. അതിനിടെയാണ് വീണ്ടും തീപിടുത്തമുണ്ടായത്. ഇതോടെ തീയണക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി.

സെക്ടര്‍ ഒന്നില്‍ വലിയ തോതില്‍ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാല്‍ ഇന്നുണ്ടായത് ചെറിയ തീപിടുത്തമാണെന്നും വളരെ വേഗം തീയണക്കാന്‍ കഴിയുമെന്നും തൃക്കാക്കര ഫയര്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകളെ എത്തിക്കുമെന്നും ഫയര്‍ ഓഫീസര്‍ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News