Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
റിയാദിൽ നിന്നും ഒരു മാസം മുമ്പ് നാട്ടിലെത്തി,സ്വലാഹുദ്ധീൻ വിടപറഞ്ഞത് പ്രിയതമയ്‌ക്കൊപ്പം

November 15, 2020

November 15, 2020

റിയാദ് : കഴിഞ്ഞ ദിവസം കോഴിക്കോട് കാക്കഞ്ചേരി ദേശീയ പാതയിൽ ബൈക്കപകടത്തിൽ മരിച്ച സ്വലാഹുദീന്റെ ഖബറടക്കം ഇന്ന്.വിവാഹം കഴിഞ്ഞതിന്റെ ഒൻപതാം ദിവസമാണ് പ്രിയതമ ജുമാനയ്‌ക്കൊപ്പം സ്വലാഹുദ്ധീൻ മരണത്തിന് കീഴടങ്ങിയത്. ഇക്കഴിഞ്ഞ നവംബര്‍ അഞ്ചിനായിരുന്നു കണ്ണമംഗലം തോട്ടശ്ശേരിയറ ചേലക്കോട് നടുപ്പറമ്പ് കണിത്തൊടിക മാട്ടില്‍ മുഹമ്മദിന്‍റെ മകന്‍ സലാഹുദ്ദീനും ഇളന്നുമ്മല്‍ കുറ്റിയില്‍ നാസറിന്‍റെ മകള്‍ ഫാത്തിമ ജുമാനയും വിവാഹിതരായത്.വിവാഹം കഴിഞ്ഞ് ജുമാനയുടെ ഫറോക്ക് പേട്ടയിലെ അമ്മായിയുടെ വീട്ടിലേക്ക് സല്‍ക്കാരത്തിനായി പോകുന്നതിനിടെയാണ്  ശനിയാഴ്ച്ച രാവിലെ 10 മണിയോടെ കാക്കഞ്ചേരി സ്പിന്നിങ് മില്ലിന് സമീപം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ലോറിക്കടിയിൽ പെട്ടത്.സ്വലാഹുദ്ധീൻ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. 

ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക് ബ്രേക് ചെയ്തപ്പോള്‍ തെന്നിമറിഞ്ഞ് എതിരെ വന്ന ടാങ്കര്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു. ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെടുന്നത്. സലാഹുദ്ദീന്‍റെ മൊബൈല്‍ ഫോണിലേക്ക് വന്ന ഫോണ്‍വിളി പരിശോധിച്ചാണ് ദമ്പതികളെ തിരിച്ചറിഞ്ഞത്.

ഒരു മാസം മുമ്പാണ് സലാഹുദ്ദീന്‍ റിയാദില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നിശ്ചയിക്കുന്നത്. നിക്കാഹ് നടന്ന് ഒരാഴ്ച്ചക്ക് ശേഷമാണ് വിവാഹം നടന്നത്. വേങ്ങര മലബാര്‍ കോളജ് പ്രഥമ യൂനിയന്‍ ചെയര്‍മാനായിരുന്നു സ്വലാഹുദ്ദീന്‍ പെരുവള്ളൂര്‍ എട്ടാം വാര്‍ഡിലെ സജീവ യൂത്ത് ലീഗ് പ്രവര്‍ത്തകനും എസ്.കെ.എസ്.എസ്.എഫ് കുന്നുപ്പുറം ക്ലസ്റ്റര്‍ ഭാരവാഹിയുമായിരുന്നു.

ശരീഫയാണ് സലാഹുദ്ദീന്‍റെ മാതാവ്. സഹോദരങ്ങള്‍: സിറാജുദ്ദീന്‍, മുഹമ്മദ് ദില്‍ഷാദ്, മുഹമ്മദ് ഷമ്മാസ്. ഷഹര്‍ബാനുവാണ് ജുമാനയുടെ മാതാവ്. സഹോദരങ്ങള്‍: സല്‍മാനുല്‍ ഫാരിസ്, മുഹമ്മദ് ആദില്‍.

ഖബറടക്കം ഇന്ന് ഉച്ചക്ക് രണ്ടിന് നടുപറമ്പ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News