Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
സൗദിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ചു,മലയാളി ഉൾപെടെ നാല് മരണം

September 04, 2020

September 04, 2020

റിയാദ് : സൗദിയിലെ ദവാദ്മിയില്‍ വാഹനാപകടത്തിൽ മലയാളി ഉൾപെടെ നാലു പേർ  മരിച്ചു. കൊല്ലം ആഴൂര്‍ വട്ടപ്പാറ സ്വദേശി ജംശീര്‍ (28) ആണ് മരിച്ച മലയാളി. ആറു മാസം മുമ്പാണ്  ജംശീര്‍ പുതിയ വിസയില്‍ ദവാദ്മിയില്‍ എത്തിയത്. വാനും പിക്കപ്പും ട്രെയ്‌ലറും കൂട്ടിയിടിച്ച്‌ തീപിടിച്ചാണ് വൻ ദുരന്തമുണ്ടായത്.

രണ്ട് സൗദി പൗരന്മാരും ട്രെയ്‌ലര്‍ ഡ്രൈവറുമാണ് മരിച്ച മറ്റുള്ളവര്‍. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ഖിര്‍ന അറാംകോ റോഡില്‍  ഇന്നലെ ഉച്ചക്കാണ് അപകടം. ഉണ്ടായത്.

റിയാദില്‍ നിന്ന് ദവാദ്മിയിലേക്ക് വാനില്‍ പച്ചക്കറിയുമായി പോകുകയായിരുന്നു ജംശീര്‍. കുടെയുണ്ടായിരുന്ന മറ്റൊരു മലയാളി സുധീര്‍ അത്ഭുതകരമായി രക്ഷപ്പെട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്.

മലയാളികള്‍ ഓടിച്ചിരുന്ന വാനിനെ മറികടക്കാനുള്ള ശ്രമത്തിനിടെ പിക്കപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അതിനിടെ ട്രെയ്‌ലറും വാനും കൂട്ടിയിടിക്കുകയും ചെയ്തു. ട്രെയ്‌ലറും വാനും തല്‍ക്ഷണം കത്തി. ഉടനെ പോലീസും സിവില്‍ ഡിഫന്‍സും റെഡ്ക്രസന്റുമെത്തി മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News