Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിയിൽ എത്തുന്നവർക്ക് അടുത്ത മാസം മുതൽ കൊറന്റൈൻ ഒഴിവാക്കുന്നു

June 02, 2021

June 02, 2021

അബുദാബി : ക്വാറൻറീനില്ലാതെ അബുദാബിയിലേക്ക് യാത്ര ചെയ്യാൻ വഴിയൊരുങ്ങുന്നതായി റിപ്പോർട്ട്. ജുലൈ ഒന്നിനു ഇതിന് സൗകര്യംഒരുക്കുന്നതിനുള്ള  തയാറെടുപ്പുകൾ പൂർത്തിയായി വരികയാണെന്ന് സാംസ്കാരിക, ടൂറിസം വിഭാഗം അറിയിച്ചു.  രാജ്യാന്തര യാത്രക്കാർക്ക് ജൂലൈ 1 മുതൽ യാത്രാ നടപടികളിൽ ഇളവുണ്ടാകുമെന്നു അബുദാബി മേയ് 16നു പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്ത്യ–യുഎഇ യാത്രാ വിലക്കു പിൻവലിക്കുന്ന കാര്യം പിന്നീട് പ്രഖ്യാപിക്കും.

നിലവിൽ ഗ്രീൻ പട്ടികയിൽ ഇടംപിടിച്ച 29 രാജ്യക്കാർക്ക് അബുദാബിയിൽ ക്വാറന്റീൻ വേണ്ട. റെഡ് രാജ്യക്കാർക്ക് 10 ദിവസം നിർബന്ധിത ക്വാറന്റീനുണ്ട്. ഇവർ രാജ്യത്തെത്തി 4, 8 ദിവസങ്ങളിൽ പിസിആർ ടെസ്റ്റ് എടുക്കുകയും വേണം.


Latest Related News