Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്‌സിന് 20 ലക്ഷം ദിർഹം( 45 കോടി രൂപ)

June 04, 2023

June 04, 2023

ന്യൂസ്‌റൂം ബ്യുറോ  
അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45കോടി രൂപ (ഏകദേശം 20 ലക്ഷം ദിർഹം) സമ്മാനമായി ലഭിച്ചു. ശനിയാഴ്ചയാണ് നറുക്കെടുപ്പ് നടന്നത്. വർഷങ്ങളായി അബുദാബിയിൽ ജോലി ചെയ്ത് വരുന്ന ലൗലി മോൾ അച്ചാമ്മയ്ക്കാണ് സമ്മാനം ലഭിച്ചത്.

കഴിഞ്ഞ 21 വർഷമായി അബുദാബിയിൽ കുടുംബസമേതം താമസിച്ചു വരുന്ന ലൗലിയുടെ ഭർത്താവ് എല്ലാ മാസവും ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ഇൻ സ്റ്റോർ കൗണ്ടറിൽ നിന്ന് യാത്രയ്ക്കിടെയാണ് മിക്കപ്പോഴും ടിക്കറ്റെടുത്തിട്ടുള്ളത്. സമ്മാനത്തുക ഭർതൃസഹോദരനുമായി പങ്കിടുമെന്ന് ലൗലി പറഞ്ഞു.

സമ്മാനത്തുകയുടെ കുറച്ച് ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും ഒപ്പം മക്കളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുമെന്നും ലൗലി പറഞ്ഞു. ഇതിനോടനുബന്ധിച്ച് നടന്ന നറുക്കെടുപ്പിൽ നാല് ഇന്ത്യാക്കാർക്ക് കൂടി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പാകിസ്ഥാൻ, ബംഗ്ലാദേശ്, തുർക്കി, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും സമ്മാനങ്ങൾ ലഭിച്ചു.

തുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News