Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
അനുമതി കിട്ടിയാൽ 179 ദിർഹത്തിന് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയാറെന്ന് അബുദാബിയിലെ വിമാനക്കമ്പനി

May 05, 2023

May 05, 2023

ന്യൂസ്‌റൂം ബ്യുറോ
അബുദാബി :ഇന്ത്യൻ അധികൃതരുടെ അനുമതി ലഭിച്ചാൽ യു.എ.ഇയിൽ നിന്നും 179 ദിർഹത്തിന് ഇന്ത്യയിലേക്ക് സർവീസ് നടത്താൻ തയാറാണെന്ന് അബുദാബിയിലെ വിസ്‌ എയർലൈൻസ്.. ഏറ്റവും കുറഞ്ഞ ചെലവിൽ വിമാന സർവീസ് നടത്തുന്ന അബൂദബിയുടെ വിമാനകമ്പനിയാണ് വിസ് എയർ അബൂദബി.

ഇന്ത്യയിലേക്കും പാകിസ്താനിലേക്കും സർവീസ് തുടങ്ങാൻ അധികൃതരുമായി ചർച്ച തുടരുകയാണെന്ന് വിസ് എയർ മാനേജിങ് ഡറക്ടർ ജോൺ ഐദ്ഗൻ പറഞ്ഞു. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിവിധ രാജ്യങ്ങളിലേക്ക് 179 ദിർഹത്തിന് ടിക്കറ്റ് നൽകുന്ന കമ്പനി ഈ നിരക്കിലോ അതിൽ കുറഞ്ഞ നിരക്കിലോ സർവീസ് നടത്താൻ ഒരുക്കമാണെന്ന് അദ്ദേഹം അറിയിച്ചു. കമ്പനിയുടെ ഡിസ്‌കൗണ്ട് ക്ലബിൽ അംഗത്വമെടുക്കുന്നവർക്ക് ഏറ്റവും കുറഞ്ഞ നിരക്ക് ലഭ്യമാകുമെന്നും ജോൺ ഐദ്ഗൻ പറഞ്ഞു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News