Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിലേക്ക് മനുഷ്യക്കടത്ത്,സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേരെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി

September 10, 2019

September 10, 2019

ട്രക്കിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിനുള്ളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ചാണ് ഇവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്.


അബുദാബി : യുഎഇയില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 18 തൊഴിലാളികളെ ട്രക്കിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.അൽ ഐനിലെ ഖത്തം അൽ ശഖ്‌ല തുറമുഖ നഗരം വഴി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇവരെ ബുറൈമി - അൽഐൻ  ചെക്പോസ്റ്റിൽ വെച്ചാണ് പോലീസ് പിടികൂടിയത്.സംഭവത്തില്‍ അബുദാബി പൊലീസ് അന്വേഷണം ആരംഭിച്ചു.

ട്രക്കിനടിയിൽ പ്രത്യേകം അറയുണ്ടാക്കി അതിനുള്ളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ കുത്തിനിറച്ചാണ് ഇവരെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ചത്. നുഴഞ്ഞുകടക്കാന്‍ ശ്രമിച്ചതിന് 18 പേരെയും തുറമുഖ പൊലീസിന്റെ സഹായത്തോടെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും കോട്ടം തട്ടാതിരിയ്ക്കാനാണ് ട്രക്കില്‍ അനധികൃതമായി രാജ്യത്തേയ്ക്ക് പ്രവേശിച്ച തൊഴിലാളികളെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസ് പ്രതികരിച്ചു. ഇത്തരം നുഴഞ്ഞുകയറ്റം രാജ്യത്ത് അപകടമുണ്ടാക്കുന്നതാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

നുഴഞ്ഞുകയറിയവര്‍ ഒരു പക്ഷേ കൊലപാതകം, കവര്‍ച്ച, ആക്രമണം എന്നീ ഗുരുതര കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാകാം. അങ്ങിനെയുള്ളവര്‍ രാജ്യത്തിനകത്ത് പ്രവേശിച്ചാല്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും.

അറസ്റ്റിലായവരെ കുറിച്ച്‌ വിശദമായ അന്വേഷണം നടത്തിവരികയാണ്.


Latest Related News