Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
ദേശീയ പാര്‍ട്ടിയായി ആം ആദ്മി പാര്‍ട്ടി, സി.പി.ഐക്കും ടി.എം.സിക്കും പദവി നഷ്ടമായി

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യൂറോ
ന്യൂഡല്‍ഹി: ആം ആദ്മിക്ക് ദേശീയ പാര്‍ട്ടി പദവി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവായി. സി.പി.ഐ, ശരദ് പവാറിന്റെ എന്‍.സി.പി, മമതാ ബാനര്‍ജിയുടെ ടി.എ.എസി എന്നിവയ്ക്ക് ദേശീയ പാര്‍ട്ടി പദവിയും നഷ്ടമായി.

ഉത്തര്‍ പ്രദേശില്‍ ആര്‍.എല്‍.ഡി, പശ്ചിമ ബംഗാളില്‍ റവല്യൂഷണറി സോഷ്യലീസ്റ്റ് പാര്‍ട്ടി, മേഘാലയയില്‍ വോയിസ് ഓഫ് ദ പീപ്പിള്‍ പാര്‍ട്ടി, നാഗലാന്റില്‍ ലോക് ജനശക്തി പാര്‍ട്ടി, ത്രിപുരയില്‍ തിപ്ര മോത്ത പാര്‍ട്ടി, ആന്ധ്രപ്രദേശില്‍ ബി.ആര്‍.എസ് എന്നിവയുടെ സംസ്ഥാന പാര്‍ട്ടി പദവി നീക്കി.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഭരണം നേടാനായില്ലെങ്കിലും 13 ശതമാനം വോട്ടുവിഹിതം നേടാനായതോടെയാണ് ആം ആദ്മി പാര്‍ട്ടിക്ക് ദേശീയ പാര്‍ട്ടി എന്ന പദവി ലഭിച്ചത്. അതിന് സഹായിച്ച ഗുജറാത്ത് ജനതയോട് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്രവാള്‍ നന്ദി അറിയിച്ചു.

ദേശീയപാര്‍ട്ടി പദവി ലഭിക്കുന്നത് എങ്ങനെ?

നാല് സംസ്ഥാനങ്ങളില്‍ പ്രാദേശിക പാര്‍ട്ടി പദവി ലഭിക്കുകയാണ് ദേശീയ പദവി ലഭിക്കാന്‍ ഒരു പാര്‍ട്ടിക്ക് വേണ്ട പ്രധാന മാനദണ്ഡം. ഈ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കുറഞ്ഞത് 6 ശതമാനം വോട്ടും 2 സീറ്റും നേടണം. പേര് പോലെ തന്നെ ദേശീയമായി സാന്നിധ്യമുള്ള ഒരു പാര്‍ട്ടിയായിരിക്കണം.
 


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News