Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ടിക് ടോക് 'ട്രിക് ടോക്കാ'യി,ദുബായിൽ അമ്മയ്ക്ക് നഷ്ടമായത് 15,000 ദിർഹം!

September 03, 2019

September 03, 2019

ദുബായ്: പതിനൊന്നുകാരിയായ മകൾ ടിക് ടോക്കില്‍ ലിപ് സിംഗിലൂടെ പാട്ട് പാടി അമ്മയുടെ അക്കൗണ്ടിലെ പണം നഷ്ടപ്പെടുത്തി. 24 വയസ്സുള്ള യുവാവുമായി പെണ്‍കുട്ടി നിരന്തരം പാട്ട് പാടുന്നത് പതിവായിരുന്നു. പെണ്‍കുട്ടി ഒരു മാസത്തിനുള്ളില്‍ 3,500 ഡോളര്‍ (ഏകദേശം 15,000 ദിര്‍ഹം) ആണ്‌ ഇയാളുമായി ഡ്യൂയറ്റ് ചെയ്യാന്‍ ചിലവഴിച്ചത്.

ഡ്യൂയറ്റ് ചെയ്യാന്‍ പെണ്‍കുട്ടിയുടെ ഫോണ്‍ ഒരു ഐട്യൂണ്‍സ് അക്കൗണ്ടുമായി ലിങ്ക് ചെയ്യണമായിരുന്നു. അതിനുവേണ്ടി പെണ്‍കുട്ടി നല്‍കിയത് അമ്മയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ്. പണം നഷ്ടപ്പെട്ടെങ്കിലും യുവാവിന്റെ വീഡിയോയില്‍ ലൈംഗിക സ്വഭാവമില്ലാത്തതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുക്കില്ലെന്ന് പോലീസ് പറഞ്ഞു. വലിയ തുകയുടെ  ഇടപാടുകള്‍ നടക്കുമ്പോഴും തന്റെ ബാങ്കോ ഐട്യൂണ്‍സോ തന്നെ വിവരം അറിയിച്ചില്ലെന്ന് അമ്മ പരാതിപ്പെട്ടു.

മകള്‍ ഇപ്പോഴും യുവാവിനെ തട്ടിപ്പുകാരനായി കാണുന്നില്ലെന്ന് അമ്മ പറഞ്ഞു. അവര്‍ തമ്മില്‍ സ്വകാര്യ ചാറ്റിംഗ് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഐട്യൂണ്‍സില്‍ നിന്ന് ഇതുവരെ 127 ഡോളര്‍ മാത്രമാണ് മടക്കിനല്‍കിയതെന്ന് അവര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ടിക് ടോക് അധികൃതര്‍ വ്യക്തമാക്കി.


Latest Related News