Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായ് ഹോളി ഖുർആൻ മത്സരം : കോഴിക്കോട് സ്വദേശി സൈനുൽ ആബിദിന് ആറാം സ്ഥാനം

April 16, 2022

April 16, 2022

ദുബായ് : ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരച്ച ദുബായ് അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡ് മത്സരത്തിൽ കോഴിക്കോട് ഈങ്ങാപ്പുഴ സ്വദേശിയായ ഹാഫിള് സൈനുൽ ആബിദിന് ആറാം സ്ഥാനം.

ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുറഹ്മാൻ - സക്കീന ദമ്പതികളുടെ മകനായ സൈനുൽ ആബിദ്, ഇന്ത്യയെ പ്രതിനിധീകരിച്ചാണ് മത്സരത്തിൽ പങ്കെടുത്തത്. ഇന്ന് നടന്ന സമാപന ചടങ്ങിൽ, ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ്‌ ബിൻത് അൽ മക്തൂം ആണ് സമ്മാനദാനം നിർവഹിച്ചത്. നിരവധി ദേശീയ -സംസ്ഥാന ഖുർആൻ പാരായണ മത്സരങ്ങളിൽ വിജയിയായിട്ടുള്ള സൈനുൽ ആബിദ്, മർക്കസ് ജൂനിയർ ശരീഅത്ത് വിദ്യാർത്ഥിയും, കാലിക്കറ്റ് യൂണിവേഴ്സിറ്റി ബി.എ ഇംഗ്ലീഷ് ഒന്നാം വർഷ വിദ്യാർത്ഥിയുമാണ്.


Latest Related News