Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
തുഷാറുമായുള്ള ചെക്ക് കേസ്,നാസിൽ അബ്ദുല്ല സഹായം ചോദിച്ചിട്ടില്ലെന്ന് എം.എ.യുസുഫ് അലി

August 30, 2019

August 30, 2019

ദുബായ് : ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ ചെക്ക് കേസുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവന്ന വിമർശനങ്ങളിൽ കൂടുതൽ വിശദീകരണവുമായി ലുലു ഗ്രൂപ്പ് മേധാവി എം.എ.യുസുഫ് അലി. തുഷാര്‍ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസില്‍ നാസില്‍ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന്  യൂസുഫലി പറഞ്ഞു. ചെക്ക് കേസ് വരുന്നതിനു മുമ്പ്  ഇത്രയും വര്‍ഷങ്ങളായിട്ടും നാസില്‍ അബ്ദുല്ലയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളോ താനുമായോ ഓഫിസുമായോ വ്യക്തിപരമായി ബന്ധമുള്ളവരുമായോ ഒരു നിലക്കും ബന്ധപ്പെട്ടിട്ടില്ലെന്ന് യൂസുഫലി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.

ചെക്ക് കേസില്‍ ഇടപെടാറില്ല എന്ന് താന്‍ എപ്പോള്‍ പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസില്‍ അബ്ദുല്ലയാണെന്നും യൂസുഫലി പറഞ്ഞു.

ജയിലില്‍ കിടന്ന കാലത്ത് നാസിലിനെ സഹായിച്ചില്ല എന്ന ആരോപണങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് യൂസുഫലി ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് പുറത്തു വിട്ടത്. രാഷ്ട്രീയ സ്വാധീനമുള്ള തുഷാർ വെള്ളാപ്പള്ളിക്ക് വേണ്ടി കോടികളുടെ ജാമ്യത്തുക നൽകാൻ തയാറായ യൂസുഫ് അലി പ്രവാസിയായ നാസിൽ അബ്ദുല്ലയെ സഹായിക്കാത്തതിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. 

 

ചെക്ക് കേസില്‍ താൻ ഇടപെട്ടിട്ടില്ലെന്നും യു.എ.ഇ നിയമ വ്യവസ്ഥയില്‍ അത്തരം ഇടപെടലുകള്‍ സാധ്യമല്ലെന്നും കഴിഞ്ഞ ദിവസം യൂസുഫലി അറിയിച്ചിരുന്നു.തുഷാറിന് വേണ്ടി ജാമ്യത്തുക നൽകിയത് മാത്രമാണ് ഇക്കാര്യത്തിൽ തനിക്കുള്ള ബന്ധമെന്നും യുസുഫ് അലി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


Latest Related News