Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ദുബായിൽ യുവാവ് കെട്ടിടത്തിൽ കുടുങ്ങി, പോലീസെത്തി രക്ഷിച്ചു

February 11, 2022

February 11, 2022

ദുബായ് : കടയുടെ ബോർഡിനിടയിൽ ശരീരം കുടുങ്ങിയ ആഫ്രിക്കൻ സ്വദേശിയായ പത്തൊൻപതുകാരനെ പോലീസെത്തി രക്ഷപ്പെടുത്തി.  ദെയ്‌റ നായിഫ് പ്രദേശത്താണ് സംഭവം നടന്നത്. ഒന്നാം നിലയിലെ ഫ്ലാറ്റിൽ അന്തേവാസിയായ യുവാവ്, കൂടെ താമസിക്കുന്ന ആളുമായി തർക്കത്തിൽ ഏർപ്പെട്ടു. ദേഷ്യത്തോടെ കുളിമുറിയിലേക്ക് പോയ യുവാവ്, ജനാല വഴി നുഴഞ്ഞിറങ്ങാൻ ശ്രമിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച ഇദ്ദേഹം കടയുടെ ബോർഡിനിടയിൽ കുടുങ്ങി. യുവാവിനെ കണ്ട കടയുടമയാണ് പോലീസിൽ വിവരം അറിയിച്ചത്. ഇയാൾക്ക് നേരിയ പരിക്കുകൾ മാത്രമേ ഉള്ളൂ എന്നും, ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും നായിഫ് പോലീസ് വൃത്തങ്ങൾ അറിയിച്ചു.


Latest Related News