Breaking News
2024ലെ ബിസിനസ് ട്രാവലർ മിഡിൽ ഈസ്റ്റ് അവാർഡിൽ ഖത്തർ എയർവേയ്‌സിന് മൂന്ന് അംഗീകാരം  | സൗദിയിൽ വധശിക്ഷ നടപ്പാക്കാൻ മിനിറ്റുകൾ ശേഷിക്കെ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി സൗദി പൗരൻ | മൽഖാ റൂഹി ചികിത്സാ ഫണ്ട്, ഖത്തർ ഇന്ത്യൻ പ്രവാസി അസോസിയേഷൻ ഒരു ലക്ഷത്തിലധികം റിയാൽ കൈമാറി | ഏകീകൃത ഗൾഫ് സന്ദർശക വിസ, ജിസിസി രാജ്യങ്ങളിൽ മുപ്പത് ദിവസം വരെ തങ്ങാൻ അനുമതി ലഭിച്ചേക്കും | ഖത്തറിൽ എണ്ണ, വാതക മേഖലയിൽ അനധികൃതമായി പ്രവേശിച്ചാൽ കനത്ത പിഴയും ജയിൽ ശിക്ഷയും | കുവൈത്തിൽ റസിഡൻസി പെർമിറ്റിനായി കൈക്കൂലി വാങ്ങിയ കേസിൽ നാല് പേർക്ക് തടവും പിഴയും  | ഒമാനില്‍ 40 കിലോയിലധികം മയക്കുമരുന്നുമായി പ്രവാസികള്‍ പിടിയില്‍  | ഖത്തറിൽ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ | മസ്‌കത്ത്-കോഴിക്കോട് റൂട്ടിൽ കൂടുതൽ സര്‍വീസുകളുമായി ഒമാന്‍ എയര്‍ | ജി​ദ്ദ പോ​ർ​ട്ടി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങിനു​ള്ളി​ൽ ഒ​ളി​പ്പിച്ച് കടത്താൻ ശ്രമിച്ച 27 കി​ലോ കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി |
ഹറമിലെ സുരക്ഷാ ഭടന് നേരെ ആക്രമണം, യുവാവ് അറസ്റ്റിൽ

December 17, 2021

December 17, 2021

മക്ക : വിശുദ്ധ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മുപ്പത് വയസുള്ള സൗദി പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇയാൾ ഉദ്യോഗസ്ഥനെ മർദിക്കുന്ന രംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. 

മതകാര്യ വകുപ്പിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ യുവാവ് വിസമ്മതിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഇയാൾ രോഷാകുലനായതോടെ ഉദ്യോഗസ്ഥർ ഹറമിലെ സുരക്ഷാഭടന്മാരുടെ സഹായം തേടി. ഇവർ സമാധാനപൂർണമായി സംസാരിക്കാൻ ശ്രമിച്ചിട്ടും അടങ്ങാതിരുന്ന യുവാവ് ഭടന്മാരിൽ ഒരാളെ മർദിക്കുകയായിരുന്നു. ശാരീരികപരാക്രമങ്ങൾക്കൊപ്പം ഇയാൾ അസഭ്യവർഷവും നടത്തി. കൂടുതൽ പോലീസുകാരെത്തിയാണ് ഒടുവിൽ സ്ഥിതിഗതികൾ ശാന്തമാക്കിയത്. പ്രശ്നം ഉടലെടുത്ത ശേഷവും സുരക്ഷാ ഭടന്മാർ സംയമനത്തോടെയാണ് ഇടപെട്ടതെന്ന് മക്ക ഗവർണറേറ്റ് അറിയിച്ചു.


Latest Related News