Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഹൂത്തികളുടെ ആക്രമണം തുടർകഥ, യു.എ.ഇ.യെ ലക്ഷ്യമാക്കി എത്തിയ മൂന്ന് ഡ്രോണുകൾ തകർത്തു

February 03, 2022

February 03, 2022

അബുദാബി : അബുദാബിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ഡ്രോൺ ആക്രമണം. വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ മൂന്ന് ഹൂത്തി ഡ്രോണുകൾ തകർത്തതായി യു.എ.ഇ സൈന്യം സ്ഥിരീകരിച്ചു. യമനുമായിട്ടുള്ള പ്രശ്നത്തിൽ സൗദി സഖ്യസേനയെ യു.എ.ഇ സഹായിക്കുന്നു എന്നാരോപിച്ചാണ് ഹൂത്തികൾ തുടർച്ചയായി ആക്രമണം നടത്തുന്നത്. 

ജനുവരി മാസത്തിൽ മൂന്ന് തവണ ഹൂത്തികൾ യു.എ.ഇ.യെ ആക്രമിച്ചിരുന്നു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്ഥാൻ സ്വദേശിയുമടക്കം മൂന്ന് പേരുടെ ജീവൻ അപഹരിക്കാനും ഹൂത്തികൾക്ക് കഴിഞ്ഞു. പിന്നാലെ, യു.എ.ഇ പ്രതിരോധം കൂടുതൽ കരുത്തുറ്റതാക്കിയതിനാൽ, അതിന് ശേഷം ഹൂത്തികൾ നടത്തിയ ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ ഇല്ല. ഇന്ന് പുലർച്ചെ നടന്ന ആക്രമണത്തിലും, ആർക്കും പരിക്കോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആളൊഴിഞ്ഞ പ്രദേശത്താണ് ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണതെന്ന് സൈന്യം അറിയിച്ചു. ഹൂത്തികളെ നേരിടാനും, രാജ്യത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും പിന്തുണ നൽകുമെന്ന് അമേരിക്കയും ഇസ്രയേലും യു.എ.ഇ. യെ അറിയിച്ചിരുന്നു.


Latest Related News