Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
അബുദാബിക്ക് നേരെ വീണ്ടും ഹൂത്തികളുടെ ആക്രമണം

January 31, 2022

January 31, 2022

അബുദാബി : അബുദാബിയെ ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച ബാലിസ്റ്റിക്ക് മിസൈൽ നശിപ്പിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഹൂത്തികളുടെ മിസൈൽ ലോഞ്ചർ,  പ്രത്യാക്രമണത്തിലൂടെ തകർത്തതായും യു.എ. ഇ സൈന്യം അറിയിച്ചു. രണ്ടാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് യമനിലെ വിമതപോരാളികളായ ഹൂത്തികൾ അബുദാബി ആക്രമിക്കുന്നത്. ജനുവരി 17 ന് നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരടക്കം 3 പേർ കൊല്ലപ്പെട്ടിരുന്നു. 

നയതന്ത്ര ചർച്ചകൾക്കായി ഇസ്രായേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് അബുദാബിയിൽ എത്തിയതിന് പിന്നാലെയാണ് ഇന്നലെ ആക്രമണം നടന്നത്. പ്രാദേശിക സമയം രാത്രി 12.20 നാണ് ഹൂത്തികൾ ബാലിസ്റ്റിക്ക് മിസൈൽ വിക്ഷേപിച്ചത്. എന്നാൽ, നൂതന സംവിധാനങ്ങൾ ഉപയോഗിച്ച് ഈ മിസൈലിനെ ആകാശത്ത് വെച്ച് തന്നെ തകർക്കാൻ യു.എ.ഇ. ക്ക് കഴിഞ്ഞു. മിസൈലിന്റെ അവശിഷ്ടങ്ങൾ ആളൊഴിഞ്ഞ സ്ഥലത്താണ് പതിച്ചതെന്നും പരിക്കോ നാശനഷ്ടങ്ങളോ ഇല്ലെന്നും സേന അറിയിച്ചു.


Latest Related News