Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഷഹീൻ ചുഴലിക്കാറ്റ് : ഒമാനിൽ മരണസംഖ്യ 13 ആയി

October 10, 2021

October 10, 2021

മസ്കറ്റ് : ഷഹീൻ ചുഴലിക്കാറ്റ് നാശം വിതച്ച ഒമാനിൽ ഒരു മൃതദേഹം കൂടി  കണ്ടെടുത്തു. കനത്ത മഴയെ തുടർന്നുണ്ടായ ഒഴുക്കിനിടെ കാണാതായ ഒമാനി സ്വദേശിയുടെ മൃതദേഹമാണ് വാദീ ആദി പ്രദേശത്ത് നിന്നും കണ്ടെടുത്തത്. 

ഒഴുക്കിൽ കാണാതായ രണ്ട് പ്രവാസികളെ രക്ഷിച്ചതായും, രണ്ട് പേരെ കൂടെ കണ്ടെത്താൻ ഉണ്ടെന്നും നാഷണൽ കമ്മറ്റി ഫോർ എമർജൻസി മാനേജ്‌മെന്റ് അറിയിച്ചു. അതിനിടെ, ചുഴലിക്കാറ്റിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കുള്ള അടിയന്തിര ധനസഹായത്തിന്റെ വിതരണം ആരംഭിച്ചു. സാമൂഹ്യ വികസന മന്ത്രാലയത്തിന്റെ പ്രത്യേകസംഘം വീടുകൾ നേരിട്ടെത്തി പരിശോധിച്ചാണ് ആയിരം റിയാൽ വീതം നൽകുന്നത്. കാറ്റിന്റെ കാഠിന്യം കുറഞ്ഞെങ്കിലും, മഴ തുടരുന്നതിനാൽ വടക്കൻ ബാത്തിനയിലെ സുവൈഖിലും ഖാബൂറയിലും ഈ മാസം 14 വരെ സ്കൂളുകൾ തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു


Latest Related News