Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇയില്‍ തെറ്റായ ഒളിച്ചോട്ടം പരാതിപ്പെട്ടാല്‍ പിഴ

July 04, 2021

July 04, 2021

ദുബൈ :ജീവനക്കാര്‍ക്കെതിരെ തെറ്റായഒളിച്ചോട്ടം അധികാരികള്‍ക്ക്  റിപ്പോര്‍ട്ട് ചെയ്യരുതെന്ന് ദുബൈ എമിഗ്രേഷന്‍. ഒരു കാരണവും ഇല്ലാതെ ഇത്തരത്തില്‍ തൊഴിലാളികള്‍ക്ക് മേല്‍ -അബ്‌സ്‌കോണ്ടിംഗ് ഫയല്‍ ചെയ്താല്‍ 5000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി.തെറ്റായ ഉത്തരം വ്യാജ പരാതികളുടെ ആധിക്യം ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ ഭാഗത്തില്‍ നിന്ന് ഇത്തരമൊരു അറിയിപ്പ്.ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് സാമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
തൊഴിലിടങ്ങളില്‍ നിന്ന്ഒളിച്ചോടുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട അധികാര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിയമമുണ്ട്. ഈ നിയമത്തിന്റെ മറവില്‍ തക്കതായ കാരണങ്ങള്‍ ഇല്ലാതെ ജീവനക്കാരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്നപ്രവണതയുണ്ട്.അത്തരമൊരു സാഹചര്യത്തിലാണ് അറിയിപ്പ്.

 

 


Latest Related News