Breaking News
ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  |
ജിൻസൺ സെമി കാണാതെ മടങ്ങി,കെ.ടി ഇർഫാൻ ഇന്നിറങ്ങും

October 04, 2019

October 04, 2019

ദോഹ : ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ സെമി എത്താതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജിൻസണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86 സെക്കൻഡിലാണ് ജിൻസൺ മത്സരം പൂർത്തിയാക്കിയത്. അവസാന ലാപ്പിലാണ് ഏഷ്യൻ ചാമ്പ്യനായ ജിൻസൺ മത്സരം പൂർത്തിയാക്കിയത്. ഹീറ്റ്സിലെ ആദ്യ ആറ് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക. 

പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ തേജീന്ദർപാൽ സിംഗിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 20.43 മീറ്റർ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യത ഗ്രൂപ്പിൽ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദർപാലിന് കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തിലാണ് തേജീന്ദർപാൽ 20. 43 മീറ്റർ ദൂരം കണ്ടെത്തിയത്. രണ്ടാംശ്രമം ഫൗളായപ്പോൾ മൂന്നാം ഊഴത്തിൽ 19.55 മീറ്റർ ദൂരം കണ്ടെത്താനേ ഇന്ത്യൻ താരത്തിന് കഴിഞ്ഞുള്ളൂ.  ചാമ്പ്യൻഷിപ്പിൽ മലയാളിതാരം കെ ടി ഇർഫാൻ ഇന്നിറങ്ങും. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ മത്സരിക്കുന്നത്. ഇന്ത്യയുടെ ദേവീന്ദർ സിംഗും ഇർഫാനൊപ്പം മത്സരത്തിനുണ്ട്. ആകെ 54 താരങ്ങളാണ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ പങ്കെടുക്കുന്നത്.പുലർച്ചെ രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.


Latest Related News