Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
പട്ടാപ്പകല്‍ ബാല്‍ക്കണിയില്‍ നഗ്നരായി നിരന്നു നിന്നു; ദുബായില്‍ പത്തിലേറെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു (വീഡിയോ)

April 05, 2021

April 05, 2021

ദുബായ്: പട്ടാപ്പകള്‍ ബാല്‍ക്കണിയില്‍ നഗ്നരായി വീഡിയോയ്ക്ക് പോസ് ചെയ്തവരെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഒരു ഡസനിലധികം സ്ത്രീകളാണ് ക്യാമറയ്ക്ക് മുന്നില്‍ അണിനിരന്നത്. ഇതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

സ്ത്രീകള്‍ നഗ്‌നകളായി ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ദൃശ്യങ്ങള്‍ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ നിന്ന് ആരോ പകര്‍ത്തുകയായിരുന്നു. മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് സംഭവമെന്നാണ് സൂചന. സ്ത്രീകളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരമാണ് വീഡിയോ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നില്‍ ഹാജരാക്കി.പൊതു മര്യാദ നിയമങ്ങളുടെ ലംഘനം ദുബായില്‍ പിഴയും തടവും ലഭിക്കുന്ന കുറ്റമാണ്. 

കഴിഞ്ഞ ദിവസം റാസല്‍ഖൈമയില്‍ കേസന്വേഷണത്തിന്റെ ഭാഗമായെത്തിയ സിഐഡി ഉദ്യോഗസ്ഥരുടെ മുമ്പില്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവതിക്കെതിരേ കോടതി ശിക്ഷ വിധിച്ചിരുന്നു. 10 വര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമായിരുന്നു റാസല്‍ഖൈമ ക്രിമിനല്‍ കോടതി വിധിച്ചത്. മോഷണക്കുറ്റവുമായി ബന്ധപ്പെട്ട് മറ്റൊരു സ്ത്രീ നല്‍കിയ പരാതി അന്വേഷിക്കാന്‍ ചെന്നപ്പോഴാണ് പോലീസുക്കാര്‍ക്കു മുമ്പില്‍ രണ്ടു യുവതികള്‍ വിവസ്ത്രരാവുകയും പൊലീസുകാര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്ന് ആരോപിക്കുകയും ചെയ്തത്. തെളിവുകളുടെ അഭാവത്തില്‍ രണ്ടാമത്തെ സ്ത്രീയെ കോടതി വിട്ടയച്ചു.

വീഡിയോ കാണാം: 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News