Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
റോഡില്‍ പതിവായി അമിത വേഗത: യുവതിക്കെതിരെ 414 കേസുകള്‍; പിഴ ചുമത്തിയത് 49 ലക്ഷം രൂപ

March 18, 2021

March 18, 2021

അജ്മാന്‍: റോഡില്‍ സ്ഥിരമായി അമിത വേഗതയില്‍ കാറോടിച്ച യുവതിയുടെ വാഹനം ഒടുവില്‍ പൊലീസ് പിടികൂടി. യു.എ.ഇയിലാണ് സംഭവം. യുവതിക്കെതിരെ 414 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് 247,000 യു.എ.ഇ ദിര്‍ഹം (ഏകദേശം 49 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്തിയതായി അജ്മാന്‍ പൊലീസ് അറിയിച്ചു. 

യുവതിക്കെതിരെ ചുമത്തിയ 414 കേസുകളില്‍ ഭൂരിഭാഗവും അമിതവേഗതയില്‍ കാറോടിച്ചതിനാണ്. ഓരോ ആഴ്ചയിലും നാല് ഗതാഗത നിയമലംഘനങ്ങളെങ്കിലും ഇവര്‍ നടത്താറുണ്ട്. മൂന്ന് വര്‍ഷത്തോളം തുടര്‍ച്ചയായി ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നത് പതിവാക്കിയതോടെയാണ് പിഴസംഖ്യ കുതിച്ചുയര്‍ന്നത്. 

അനുവദിനീയമായതിലും അധികം വേഗതയില്‍ കാറോടിക്കുമ്പോള്‍ റോഡ് ക്യാമറകളില്‍ പെട്ടതുകൊണ്ടാണ് കേസുകളുടെ എണ്ണം ഇത്രയും വര്‍ധിക്കാന്‍ കാരണം. അറബ് വംശജയായ യുവതിയുടെ പേരിലാണ് കാറിന്റെ ലൈസന്‍സ് ഉള്ളത്. പിഴ ആറ് മാസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വാഹനം പരസ്യലേലം നടത്തി വില്‍ക്കുമെന്ന് പൊലീസ് അറിയിച്ചു. 

ഗതാഗത നിയമങ്ങള്‍ അനുസരിക്കണമെന്നും റോഡ് സുരക്ഷയ്ക്കായി വേഗതാ പരിധി പാലിക്കണമെന്നും ട്രാഫിക് പട്രോളിങ് വകുപ്പ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. റോഡ് സുരക്ഷയില്‍ ലോകത്തെ ഏറ്റവും മികച്ച രാജ്യമായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് യു.എ.ഇ ആഭ്യന്തര മന്ത്രാലയം നിരന്തരമായി പരിശ്രമിക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News