Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഭാര്യമാർക്ക് മുന്നറിയിപ്പ്,ഭർത്താവിന്റെ ഫോൺ രഹസ്യമായി പരിശോധിച്ചാൽ പിഴ

May 26, 2021

May 26, 2021

റാസ് അല്‍ ഖൈമ: ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി കൈക്കലാക്കി  പരിശോധിക്കുന്ന ഭാര്യമാർ ഇനി സൂക്ഷിക്കണം.ഇത്തരം ഭാര്യമാർക്ക് പിഴ ചുമത്തുമെന്ന മുന്നറിയിപ്പാണ് വിചിത്രമായ ഒരു കോടതിവിധിയിലൂടെ റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതി നൽകുന്നത്.  ഭര്‍ത്താവിന്‍റെ ഫോണ്‍ രഹസ്യമായി പരിശോധിച്ച യുവതി സ്വകാര്യതാ ലംഘനം നടത്തിയയാണ് റാസ് അല്‍ ഖൈമയിലെ സിവില്‍ കോടതിയുടെ വിലയിരുത്തല്‍. ഫോണിലെ ഫോട്ടോയും റെക്കോഡിങ്ങുകളും അടങ്ങിയ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നല്‍കിയതിലൂടെ സമൂഹത്തില്‍ ഭര്‍ത്താവിനുള്ള പ്രതിച്ഛായ നശിപ്പിക്കണമെന്ന കണക്കുകൂട്ടലോടെയാണ് യുവതി പെരുമാറിയെന്നും കോടതി നിരീക്ഷിച്ചു.

ഭാര്യയുടെ നടപടിയില്‍ സംഭവിച്ച മാനഹാനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇമാറത്ത് അല്‍ യൂം എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതിയുടെ നടപടി. കേസുമായി ബന്ധപ്പെട്ട് ജോലി ചെയ്യാന്‍ കഴിയാതെ ശമ്പളം ലഭിക്കാതെ വന്നെന്നും, വന്‍തുക ചെലവിട്ടാണ് അറ്റോണിയെ ഏര്‍പ്പാടാക്കിയതെന്നും വന്‍തുക നഷ്ടപരിഹാരം വേണമെന്നും ഇയാള്‍ കോടതിയില്‍ അറിയിച്ചു.

അതേസമയം, യുവാവിന്റെ ഭാര്യയും മകളും ആശ്രയമില്ലാത്ത അവസ്ഥയിലാണെന്നും, ഭാര്യയെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറക്കി വിട്ടെന്നും യുവതിയുടെ വക്കീല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സ്വകാര്യതാ ലംഘനം നടത്തിയ യുവതി പിഴയായി ഒരു ലക്ഷത്തോളം രൂപയും കോടതി ചെലവിനുള്ള പണവും ഭര്‍ത്താവിന് നല്‍കണമെന്നാണ് കോടതി വിധി.


Latest Related News