Breaking News
ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു | ഖത്തർ വിദേശകാര്യ മന്ത്രാലയം പുതിയ വെബ്‌സൈറ്റ് പുറത്തിറക്കി  |
കുട്ടികൾ കാറിനുള്ളിൽ മരിക്കുന്നത് പതിവാകുന്നു, ജാഗ്രത വേണം 

November 13, 2019

November 13, 2019

ദുബായ് : അബുദാബിയിൽ സ്വദേശി ദമ്പതികളുടെ രണ്ടു പിഞ്ചുകുട്ടികൾ  കാറിനുള്ളിൽ വെന്തുമരിച്ചതിന്റെ നടുക്കത്തിലാണ് യു.എ.ഇ യിലെ സ്വദേശികളും വിദേശികളുമായ രാജ്യനിവാസികൾ. ഒന്നരയും മൂന്നു വയസും പ്രായമുള്ള രണ്ടുകുട്ടികളെ കാറിലിരുത്തി പുറത്തുപോയ മാതാവ് തിരിച്ചുവരുമ്പോൾ കാറിനുള്ളിൽ ജീവനുവേണ്ടി യാചിക്കുന്ന കുട്ടികളെയാണ് കണ്ടത്. മാതാവും പരിസരവാസികളും നിക്കിനിൽക്കേ രണ്ടു കുട്ടികളും കാറിനൊപ്പം കത്തിയമരുകയായിരുന്നു. രക്ഷിതാക്കളുടെ ഇത്തരം നടപടികൾക്കെതിരെ പോലീസും ആഭ്യന്തര വകുപ്പും പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ദുരന്തങ്ങൾ ആവർത്തിക്കുന്നത് കുട്ടികളുടെ കാര്യത്തിൽ മുതിർന്നവർ കാണിക്കുന്ന ജാഗ്രതക്കുറവാണ് സൂചിപ്പിക്കുന്നത്.

ദുരന്തങ്ങൾ ആവർത്തിക്കുന്നു :
മെയ് 25, 2007

ദുബായിലെ അൽഖൂസിൽ സ്‌കൂൾ ബസിൽ നിന്നും ഇറങ്ങാൻ മറന്ന ആറു വയസ്സുകാരനായ ഏഷ്യൻ ബാലൻ ശ്വാസം മുട്ടി മരിച്ചു. സ്‌കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടർന്നായിരുന്നു അപകടം. മണിക്കൂറുകളോളം ബസ്സിൽ കുടുങ്ങിയ കുട്ടി ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

സെപ്തംബർ 04, 2017
സ്വദേശി ദമ്പതികളുടെ നാല് വയസ്സുള്ള മകൾ കാറിൽ ശ്വാസം മുട്ടി മരിച്ചു.ആര് മണിക്കൂർ കഴിഞ്ഞു തിരിച്ചെത്തിയ മാതാപിതാക്കൾ  ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂൺ 04, 2017
യു.എ.ഇ ദമ്പതികളുടെ രണ്ടും നാലും വയസ്സുള്ള രണ്ടു പെൺകുട്ടികൾ കാറിനുള്ളിൽ മരിച്ചു.അജ്മാനിലെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കാർ തുറന്ന് പുറത്തിറങ്ങാൻ കുട്ടികൾക്ക് കഴിയാതിരുന്നതാണ് അപകടത്തിനിടയാക്കിയത്.

 ജൂലായ് 10, 2014
യു.എ.ഇ ദമ്പതികളുടെ ഒന്നര വയസ്സ് മാത്രം പ്രായമുള്ള പെൺകുകുട്ടി അബുദാബിയിലെ വീടിനോട് ചേർന്നുള്ള കാറിനുള്ളിൽ മരിച്ചു. മാതാപിതാക്കൾ കുട്ടിയെ കാറിനുള്ളിൽ മറന്നതാണ് അപകടത്തിനിടയാക്കിയത്.

ഒക്ടോബർ 7, 2014
നാല് വയസുള്ള ഇന്ത്യൻ പെൺകുട്ടി അബുദാബിയിൽ മണിക്കൂറുകളോളം പൂട്ടിയിട്ട സ്‌കൂൾ ബസ്സിൽ കുടുങ്ങി.കുട്ടി ബസിലുള്ളത് ശ്രദ്ധിക്കാതെ ബസ് ജീവനക്കാർ പോയതാണ് കുട്ടി ശ്വാസം മുട്ടി മരിക്കാൻ കാരണം. ശ്രദ്ധിക്കപ്പെടാതെ മരിച്ചു.

മെയ് 09, 2014
ഷാർജയിൽ പാർക്ക് ചെയ്തിരുന്ന കാറിൽ ഓട്ടോമാറ്റിക് വിൻഡോയിൽ കഴുത്തു കുടുങ്ങി അഞ്ചുവയസുകാരൻ മരിച്ചു.തല പുറത്തേക്കിട്ട് ഗ്ളാസ് ഉയർത്താനുള്ള ബട്ടണിൽ കുട്ടി അബദ്ധത്തിൽ അമർത്തുകയായിരുന്നു.

ജൂൺ 30, 2013
നാല് മണിക്കൂറോളം കാറിൽ മറന്നതിനെ തുടർന്ന് മൂന്ന് വയസുള്ള എമിറാത്തി ആൺകുട്ടി മരിച്ചു. സംഭവം നടന്നത് കൽബയിൽ.

ജൂലായ് 06, 2012
യു.എ.ഇ യിലെ ഉമ്മുൽഖുവൈനിൽ അഞ്ചുവയസ്സുള്ള പെൺകുട്ടിയെ കാറിലിരുത്തി മുത്തശ്ശി സുഹൃത്തിനെ സന്ദർശിക്കാൻ പുറത്തിറങ്ങി. രണ്ട് മണിക്കൂർ കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ കുട്ടി അവശ നിലയിൽ. പിന്നീട് മരിച്ചു.

മെയ് 14, 2009
സംഭവം അബുദാബി മുസഫയിൽ. പൂട്ടിയിട്ട സ്വകാര്യ സ്കൂൾ ബസിനുള്ളിൽ നാലര വയസ്സുള്ള പാകിസ്ഥാൻ പെൺകുട്ടി മരിച്ചു.

ജൂൺ 22, 2008
നാല് വയസുള്ള ആൺകുട്ടി അബുദാബിയിൽ മൂന്ന് മണിക്കൂർ കിന്റർഗാർട്ടൻ വാനിൽ കുടുങ്ങി.പിന്നീട് മരിച്ചു.

മെയ്  25, 2007
അൽ ഐനിൽ കാറിൽ ഉറങ്ങാൻ കിടന്ന നാല് വയസുകാരി സ്വദേശി പെൺകുട്ടി ശ്വാസംമുട്ടി മരിച്ചു. കുട്ടിയെ കാറിൽ കിടത്തി  കുടുംബം തിടുക്കത്തിൽ ജുമുഅ നിസ്കാരത്തിനായി പള്ളിയിലേക്ക് പോവുകയായിരുന്നു. കടുത്ത ചൂടുള്ള കാലാവസ്ഥയിൽ 45 മിനുട്ടുകൾക്ക് ശേഷം കുടുംബം തിരിച്ചെത്തിയപ്പോൾ കുട്ടി മരിച്ച നിലയിൽ.


Latest Related News