Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യു.എ.ഇ യില്‍ പ്രവാസി നൈപുണ്യ വികസന കേന്ദ്രം കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു

January 21, 2021

January 21, 2021

ദുബായ് : യു.എ.ഇയിൽ തുച്ഛവരുമാനക്കാരായ ഇന്ത്യൻ തൊഴിലാളികൾക്കായി ഒരുക്കിയ നൈപുണ്യ പരിശീലന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഉദ്ഘാടനം നിർവഹിച്ചത്. യു.എ.ഇയിലും പുറത്തും സമാനസ്വഭാവത്തിലുള്ള കൂടുതൽ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് വിദേശകാര്യ മന്ത്രാലയത്തിൻെറ നീക്കം.

കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് കൂടുതൽ മികച്ച അവസരങ്ങൾ ഉറപ്പാക്കാൻ പരിശീലനം നൽകുകയെന്നതാണ് പുതുതായി ആരംഭിച്ച കേന്ദ്രത്തിൻെറ ലക്ഷ്യം. ഇന്ത്യൻ കോൺസുലേറ്റിനു ചുവടെ ജബൽ അലി ഡിസ്കവറി ഗാർഡന് സമീപം ഡൽഹി പബ്ലിക് സ്കൂളുമായി ചേർന്നാണ് ആദ്യകേന്ദ്രം പ്രവർത്തിക്കുക. അറബിയിലും കമ്പ്യൂട്ടറിലും സൗജന്യ ക്ലാസുകൾ നൽകുന്നതാണ് പദ്ധതി. നൂറുകണക്കിന് സാധാരണ പ്രവാസികൾക്ക് പദ്ധതി ഉപകരിക്കുമെന്ന് മന്ത്രി വി. മുരളീധരൻ പറഞ്ഞു.‌ യു.എ.ഇക്കു പുറത്ത് മറ്റു ഗൾഫ് രാജ്യങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News