Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
ഗൾഫിലെ റേഡിയോ പ്രക്ഷേപണ കലയുടെ അമരക്കാരൻ വെട്ടൂർ ജി ശ്രീധരൻ അന്തരിച്ചു.

June 30, 2022

June 30, 2022

അൻവർ പാലേരി
ദുബായ് : റേഡിയോ  പ്രക്ഷേപണ കലയിൽ ഗൾഫ് മലയാളികളുടെ ഹൃദയം കവർന്ന വെട്ടൂർ ജി ശ്രീധരൻ(70) അന്തരിച്ചു.വൃക്കരോഗത്തെ തുടർന്ന് ബാംഗ്ലൂർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച  രാത്രി രണ്ടു മണിയോടെയായിരുന്നു അന്ത്യം.

90 കളിൽ യുഎ ഇ യിൽ ആദ്യത്തെ മലയാളം റേഡിയോ റാസ് അൽ ഖൈമയിൽ നിന്ന് ആരംഭിച്ചപ്പോൾ  മലയാളത്തിൽ ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് വെട്ടൂർ ജി ശ്രീധരൻ ആയിരുന്നു.ഇത് പിന്നീട് റേഡിയോ ഏഷ്യ എന്ന പേരിൽ  24 മണിക്കൂർ മലയാളം റേഡിയോ നിലയമായി വളരുകയായിരുന്നു. 20 വർഷത്തോളം റേഡിയോ ഏഷ്യയുടെ പ്രോഗ്രാം ഡയറക്ടർ ആയിരുന്ന വെട്ടൂർ ജി ശ്രീധരൻ .2018 ൽ വിരമിച്ച ശേഷം നാട്ടിൽ സ്ഥിരതാമസമാക്കുകയായിരുന്നു.
ഭാര്യ : ശ്യാമളകുമാരി.മക്കൾ : നിഷ,ശിൽപ.ജയശ്രീ 
സംസ്കാരം. ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയിൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News