Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും അൽ ഹൊസനിൽ രജിസ്റ്റർ ചെയ്യാമെന്ന് അബുദാബി അധികൃതർ, നടപടിക്രമം അറിയാം

November 09, 2021

November 09, 2021

അബുദാബി : യുഎഇയുടെ ഔദ്യോഗിക വാക്സിൻ രജിസ്‌ട്രേഷൻ അപ്ലികേഷനായ അൽ ഹൊസനിൽ വിദേശത്ത് നിന്ന് വാക്സിൻ സ്വീകരിച്ചവർക്കും രജിസ്റ്റർ ചെയ്യാം. പൊതു ഇടങ്ങളിൽ പ്രവേശിക്കാൻ അൽ ഹൊസനിലെ ഗ്രീൻ പാസ് നിർബന്ധമായതിനാൽ, സ്വന്തം രാജ്യത്ത് നിന്നും വാക്സിൻ സ്വീകരിച്ച് അബുദാബിയിൽ എത്തിയവർക്ക് ഏറെ ഉപകാരപ്രദമാണ് ഈ ഭേദഗതി.

യുഎഇ അംഗീകരിച്ച വാക്സിനുകളായ ഫിസർ, സിനോഫാം, സ്പുട്നിക്ക്, ഓക്സ്ഫോഡ് മോഡേണ, കോവിഷീൽഡ്‌ സിനോവാക് എന്നീ വാക്സിനുകൾ എടുത്തവർക്കാണ് അൽ ഹൊസനിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. ഒക്ടോബർ 1 2020ന് മുൻപായിരിക്കണം വാക്സിനേഷൻ സ്വീകരിച്ചത്. വാക്സിൻ സ്വീകരിച്ച ആളുടെ പേരും, എമിറേറ്റ്‌സ് ഐഡിയുടെയോ പാസ്പോർട്ടിന്റെയോ നമ്പറും ഉൾപെടുത്തിയിരിക്കണം. വാക്സിന്റെ പേര്, ബാച്ച് നമ്പർ, സ്വീകരിച്ച സ്ഥലം, രാജ്യം എന്നിവയും രേഖപ്പെടുത്തണം. ശേഷം,  അബുദാബിയിലെ അംഗീകൃത മെഡിക്കൽ സെന്ററുകളിൽ ഒന്ന് സന്ദർശിച്ച്, മെഡിക്കൽ പരിശോധന നടത്തണം. ഈ നടപടികൾ പൂർത്തിയാക്കിയാൽ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് ലഭിക്കും. ഇവ കാണിച്ച് പൊതു ഇടങ്ങളിൽ പ്രവേശനം നേടാം. പാസിലെ കളർ ചുവപ്പായാൽ കോവിഡ് രോഗി ആണെന്നാണ് അർത്ഥം. പാസ് ചാരനിറമായി മാറിയാൽ വീണ്ടും പീസീആർ ടെസ്റ്റ്‌ നടത്തി ഗ്രീൻ പാസ് സ്വന്തമാക്കാവുന്നതാണ്.


Latest Related News