Breaking News
ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു | ജി​ദ്ദ​യി​ലേ​ക്കു​ള്ള ക​പ്പ​ലി​നു നേ​രെ ചെ​ങ്ക​ട​ലി​ൽ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണം | ഖത്തറിൽ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്; ഇപ്പോൾ അപേക്ഷിക്കാം  | ഒമാനിൽ 30 വീടുകളിൽ മോഷണം നടത്തിയ ഏഴ് പ്രവാസികൾ അറസ്റ്റിൽ  | ജനാധിപത്യം വ്യാപകമായി അട്ടിമറിക്കപ്പെടുന്നു,മധ്യപ്രദേശിലും ഗുജറാത്തിലും പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് എതിർസ്ഥാനാർഥികളില്ല  | ഖത്തറിൽ ഫുഡ് ട്രേഡിങ്ങ് കമ്പനിയിലേക്ക് മാർക്കറ്റിംഗ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്; ഉടൻ അപേക്ഷിക്കാം  | ഇ.പിജയരാജിനെതിരെ നടപടിയില്ല; എൽ.ഡി.എഫ് കൺവീനറായി തുടരും  |
മോഹന്‍ ഭാഗവതിന് അസദുദ്ദീന്‍ ഉവൈസിയുടെ മറുപടി

July 05, 2021

July 05, 2021

ഹൈദരാബാദ്: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി രംഗത്ത്. പശുവിനെയും എരുമയേയും തിരിച്ചറിയാനാവാത്ത ക്രിമിനലുകള്‍ക്ക് ഒരു പ്രത്യേക മതക്കാരെ പേരു നോക്കി തിരിച്ചറിഞ്ഞ് കൊല്ലാന്‍ നന്നായി അറിയാമെന്നാണ് ഉവൈസി ട്വീറ്റ് ചെയ്തത്.
ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരും ഹിന്ദുത്വ വാദികളുമായി ബന്ധമില്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ശ്രമങ്ങളെ പരിഹസിച്ചാണ് അദ്ദേഹത്തിന്റെ ട്വീറ്റ്. ക്രിമിനലുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ഹിന്ദുത്വ സര്‍ക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
പശുവിനെയും എരുമയെയും തിരിച്ചറിയാനാകില്ലെങ്കിലും ജുനൈദ്, അഹ്ലാഖ്, പെഹ്ലു, രഖ്ബര്‍, അലിമുദ്ദീന്‍ തുടങ്ങിയ പേരുകള്‍ തിരിച്ചറിഞ്ഞ് കൊലപ്പെടുത്താന്‍ നന്നായി അറിയാം -ഗോരക്ഷക ഗുണ്ടകളുടെ നിരവധി കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് ഉവൈസി പറഞ്ഞു.ആള്‍ക്കൂട്ട ആക്രമണത്തിന് നേതൃത്വം നല്‍കുന്നവര്‍ ഹിന്ദുത്വക്ക് എതിരെന്നായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.ഭീരുത്വം, അക്രമം, കൊലപാതകം എന്നിവ ഗോഡ്‌സെയുടെ ഹിന്ദുത്വ ചിന്തയുടെ അവിഭാജ്യ ഘടകമാണ്. മുസ്ലിംകളെ കൊന്നൊടുക്കുന്നതും ഇതേ ചിന്തയുടെ ഫലമാണെന്നും ഉവൈസി പറഞ്ഞു.
കഴിഞ്ഞ ദിവസം ആര്‍.എസ്.എസിന്റെ മുസ്ലിം വിഭാഗമായ മുസ്ലിം രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച പരിപാടിയിലാണ് ആള്‍ക്കൂട്ട ആക്രമണം നടത്തുന്നവരും ഹിന്ദുത്വവാദികളും തമ്മില്‍ ബന്ധമില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞത്.ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. അവിടെ ഹിന്ദുവിനോ മുസ്ലിമിനോ മേധാവിത്വം നേടാനാകില്ല. ഇന്ത്യക്കാരനാണ് മേധാവിത്വം. ആരാധനയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കാനാവില്ല. ഇന്ത്യയിലെ എല്ലാ ജനങ്ങളുടെയും ഡി.എന്‍.എ ഒന്നാണെന്നും  മോഹന്‍ ഭാഗവത് പ്രസംഗിച്ചിരുന്നു.

 


Latest Related News