Breaking News
ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം | മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു | കോഴിക്കോട് എൻ.ഐ.ടി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥി മരിച്ചു |
അബുദാബിയിൽ വാക്സിനെടുക്കാത്തവർക്കും പൊതുപരിപാടികളിൽ പ്രവേശിക്കാം, പീസീആർ പരിശോധനാ ഫലം ഹാജരാക്കണം

March 18, 2022

March 18, 2022

അബുദാബി : 48 മണിക്കൂർ മുൻപെങ്കിലും എടുത്ത പീസീആർ പരിശോധനാ ഫലം ഹാജരാക്കുന്നവർക്ക് പൊതുപരിപാടികളിൽ പങ്കെടുക്കാമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ചു. സന്ദർശക, ടൂറിസ്റ്റ് വിസയിൽ എത്തുന്നവർക്കും ഈ ഇളവ് ലഭിക്കും. നേരത്തെ, വാക്സിനേഷൻ പൂർത്തിയാക്കിയവർക്ക് മാത്രമാണ് പൊതുപരിപാടികളിൽ പ്രവേശനം നൽകിയിരുന്നത്. 

പീസീആർ പരിശോധനയിൽ നെഗറ്റീവ് ആയാൽ അൽഹൊസൻ അപ്ലിക്കേഷനിൽ ഗ്രീൻ പാസ് ലഭിക്കും. ഇതുപയോഗിച്ച് പരിപാടികളിൽ പ്രവേശിക്കാം. പീസീആർ പരിശോധന നടത്തുന്ന താമസക്കാർക്ക് 14 ദിവസവും, സന്ദർശക വിസയിൽ ഉള്ളവർക്ക് 7  ദിവസവുമാണ് ഗ്രീൻ പാസ് ലഭിക്കുക. ഇതിന്റെ കാലാവധി കഴിഞ്ഞാൽ വീണ്ടും പീസീആർ പരിശോധന നടത്തണം. 16 വയസിൽ താഴെയുള്ളവർക്ക് ഈ നിബന്ധനകളിൽ ഇളവുണ്ടെന്നും അധികൃതർ വ്യക്തമാക്കി.


Latest Related News