Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അജ്ഞാത വ്യക്തി വീണ്ടുമെത്തി കടങ്ങൾ തീർത്തു,ഒമാനിൽ നിരവധി തടവുകാർക്ക് മോചനം

April 24, 2021

April 24, 2021

മസ്കത്ത്: ആരെയും അറിയിക്കാതെ മറ്റുള്ളവരുടെ ദുരിതങ്ങൾ തീർക്കാൻ ഇടപെടുന്ന ആ അജ്ഞാതൻ ഇത്തവനായ് എത്തി  ഒമാനിൽ നിരവധി നിരാലംബർക്ക് തുണയായി.ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ തടവുകാർക്കാണ് ഈ അപൂർവ്വഭാഗ്യം ലഭിച്ചത്.പലതരത്തിലുള്ള സാമ്പത്തിക ബാധ്യതകളുടെ പേരിൽ ജയിലിൽ കഴിയുന്ന മുഴുവൻ പേരും ഇതോടെ ജയിൽ മോചിതരായി. പേര് വെളിപ്പെടുത്തരുതെന്ന ഉപാധിവെച്ച്‌ അഞ്ചാം തവണയാണ് അജ്ഞാതന്‍ തടവുകാരെ സഹായിക്കാനായെത്തുന്നത്.

ഫാക് കുര്‍ബ എന്ന അഭിഭാഷകരുടെ സന്നദ്ധസംഘടന വഴിയാണ് സഹായമെത്തിച്ചത്. കടവും മറ്റു പിഴകളുമുള്ള മുഴുവന്‍ തടവുകാരെയും ഇതോടെ മോചിപ്പിച്ചതായി സംഘടന ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ വര്‍ഷം മുപ്പതോളം തടവുകാരെ ഇത്തരത്തില്‍ മോചിപ്പിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News