Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
മുഹറം ഒന്നുമുതല്‍ ഉംറയ്ക്ക് അനുവാദം ലഭിക്കും: ഇന്ത്യക്കാര്‍ക്ക് നേരിട്ട് പ്രവേശനമില്ല

July 26, 2021

July 26, 2021

മക്ക:മുഹറമാസം മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കും ഉംറ അനുവദിക്കുമെന്ന് സൗദി. മുഹറം ഒന്നു മുതലാണ് ഉംറ അനുവദിക്കുക. പതിനെട്ട് വയസിന് മുകളിലുള്ള വാക്സിന്‍ രണ്ടു ഡോസ് സ്വീകരിച്ചവര്‍ക്കാണ് പ്രവേശനം. അതേസമയം, ഇന്ത്യ അടക്കം 9 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരിട്ട് പ്രവേശനം ഇല്ല. ഇന്ത്യക്ക് പുറമെ, പാക്കിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, അര്‍ജന്റീന, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ലെബനോണ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് നേരിട്ട് വരാന്‍ അനുമതിയില്ലാത്തത്. ഈ രാജ്യങ്ങളില്‍നിന്നുള്ളവര്‍ മറ്റേതെങ്കിലും രാജ്യത്ത് 14ദിവസം ക്വാറന്റയ്ന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഉംറ നിര്‍വഹിക്കുന്നതിന് എത്തേണ്ടത്.

 


Latest Related News