Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ ഇനി തിയേറ്ററിൽ ഇറങ്ങുന്ന സിനിമകൾ സെൻസർ ചെയ്യില്ല

December 21, 2021

December 21, 2021

ദുബായ് : തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന സിനിമകൾ സെൻസർ ചെയ്യില്ലെന്ന് യുഎഇ. പുരോഗമന പാതയിലാണ് രാജ്യമെന്ന് വിദേശ ടൂറിസ്റ്റുകളെയും മറ്റും ബോധ്യപ്പെടുത്താനാണ് ഈ നീക്കമെന്നാണ് റിപ്പോർട്ടുകൾ.  അസോസിയേറ്റ് പ്രസ്സ് ആണ് വാർത്ത പുറത്തുവിട്ടത്. 

സിനിമകളിലെ വിവാദരംഗങ്ങൾ ഒഴിവാക്കുന്നതിന് പകരം ബദൽ ഉപാധിയും യുഎഇ കണ്ടെത്തിയിട്ടുണ്ട്. പതിവ് 18+ എന്ന കാറ്റഗറിക്ക് പകരം, 21+ എന്ന കാറ്റഗറി സൃഷ്ടിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതോടെ, വിവാദങ്ങൾക്ക് സാധ്യത ഉളള സിനിമകൾ 21 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ കാണാൻ കഴിയൂ. ഏഴ് എമിറേറ്റിലും നിരവധി വിദേശികൾ ഉള്ളതിനാൽ, ഇവർക്ക് സിനിമകളെ പൂർണമായും ആസ്വദിക്കാൻ കഴിയുന്നില്ലെന്ന വിമർശനം ഉയർന്നിരുന്നു. ഇസ്ലാമികനിയമത്തിന് എതിരെയുള്ള സീനുകൾ നീക്കം ചെയ്യുമ്പോൾ സിനിമയുടെ കഥാതന്തു നഷ്ടപ്പെടുന്നു എന്നും ആക്ഷേപമുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾക്കൊക്കെ പുതിയ തീരുമാനത്തോടെ പരിഹാരമാകും.


Latest Related News