Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ബിസിനസ് വരുമാനത്തിന് കോർപറേറ്റ് നികുതി ചുമത്താൻ യു.എ.ഇ ഒരുങ്ങുന്നു

February 01, 2022

February 01, 2022

ദുബായ് : ബിസിനസ് വരുമാനത്തിന് ഒൻപത് ശതമാനം കോർപറേറ്റ് നികുതി ചുമത്താനുള്ള നീക്കവുമായി യു.എ.ഇ. 375000 ദിർഹത്തിന് മുകളിൽ വിറ്റുവരവുള്ള ബിസിനസ് സംരംഭകരാണ് നികുതി നൽകേണ്ടത്. ജൂൺ ഒന്നിന് ആരംഭിക്കുന്ന പുതിയ സാമ്പത്തിക വർഷം മുതൽ ഈ വ്യവസ്ഥ നടപ്പിലാക്കും. 

ചെറുകിട, ഇടത്തര ബിസിനസ് സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് കോർപറേറ്റ് നികുതി ഏർപ്പെടുത്തുന്നതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, തൊഴിലിൽ നിന്നും വേതനമായി ലഭിക്കുന്ന തുകയ്ക്കും, റിയൽ എസ്റ്റേറ്റ്, മറ്റ് നിക്ഷേപങ്ങൾ തുടങ്ങിയവയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിനും നികുതി നൽകേണ്ടതില്ല. അംഗീകൃത ബിസിനസ് പ്രവർത്തനങ്ങളിലൂടെ സമാഹരിക്കുന്ന തുക മാത്രമാണ് നികുതിയുടെ പരിധിയിൽ വരിക.


Latest Related News