Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
കോവിഡ് വ്യാപനം കുറഞ്ഞു, യു.എ.ഇ.യിൽ ഇത്തവണ ഇഫ്താർ കൂടാരങ്ങളുയരും

March 16, 2022

March 16, 2022

ദുബായ് : പരിശുദ്ധ റമദാൻ മാസത്തിൽ യു.എ.ഇ.യിലെ പതിവ് കാഴ്ചകളിൽ ഒന്നായിരുന്ന ഇഫ്താർ കൂടാരങ്ങൾ തിരിച്ചെത്തുന്നു. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കോവിഡ് വ്യാപനം കാരണം ഇഫ്താർ കൂടാരങ്ങൾക്ക് അനുമതി നൽകിയിരുന്നില്ല. എന്നാൽ, ഈ വർഷം പ്രതിദിന കോവിഡ് കണക്കുകൾ കുറഞ്ഞ സാഹചര്യത്തിൽ, കൂടാരങ്ങൾ ഒരുക്കാൻ നിബന്ധനകളോടെ അനുമതി നൽകുമെന്ന് അധികൃതർ അറിയിച്ചു. 


തൊഴിലാളികൾ അടക്കം നോമ്പനുഷ്ഠിക്കുന്ന ആളുകൾക്ക് ഏറെ സഹായകരമാണ് ഇഫ്താർ കൂടാരങ്ങൾ. കോവിഡ് സാഹചര്യം പരിഗണിച്ച്, കൂടാരത്തിൽ വെച്ച് ഹസ്തദാനം പാടില്ലെന്ന് അധികൃതർ ഓർമപ്പെടുത്തി. എമിറേറ്റ്‌സ് റെഡ് ക്രസന്റിൽ നിന്നും പ്രത്യേക അനുമതി നേടിയതിന് ശേഷം മാത്രമേ നോമ്പുതുറ ടെന്റുകൾ നിർമിക്കാവൂ എന്നും അധികൃതർ അറിയിച്ചു. ടെന്റിനുള്ളിൽ ഒരു മീറ്ററിന്റെ സാമൂഹിക അകലം പാലിക്കുകയും, ഭക്ഷണം കഴിക്കുമ്പോൾ അല്ലാതെയുള്ള സമയങ്ങളിൽ മാസ്ക് ധരിക്കുകയും വേണം. ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഡിസ്പോസിബിൾ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമേ നോമ്പുതുറക്ക് ഉപയോഗിക്കാവൂ എന്നും നിർദേശമുണ്ട്.


Latest Related News