Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
യുഎഇയിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

December 11, 2021

December 11, 2021

ദുബൈ : കഴിഞ്ഞ ആഴ്ച റാഷിദിയയിലെ നാദ് അൽ ഷമ്മ പാർക്കിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. തൃശ്ശൂർ അയ്യന്തോൾ സ്വദേശികളായ സത്യന്റെയും മഞ്ജുവിന്റെയും മകൻ മനീഷ് സത്യനെയാണ് യൂണിയൻ മെട്രോ സ്റ്റേഷനിൽ കണ്ടെത്തിയത്. 

പാർക്കിലൂടെ അച്ഛനൊപ്പം വൈകുന്നേരം നടക്കാനിറങ്ങിയ വേളയിലാണ് മനീഷിനെ കാണാതായത്. ഇരുവരും രണ്ട് റൗണ്ട് നടന്ന ശേഷം വിശ്രമിക്കാനായി ബെഞ്ചിലിരുന്ന മനീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. പത്രവാർത്തകളിലൂടെ മനീഷിനെ തിരിച്ചറിഞ്ഞ  ഒരു വനിതയാണ് മെട്രോ സ്റ്റേഷനിൽ നിന്നും മാതാപിതാക്കളെ ഫോൺ ചെയ്തത്. പിന്നാലെ, ഇരുവരുമെത്തി മകനെ കൂട്ടിക്കൊണ്ടുപോയി. കഴിഞ്ഞ നാല് ദിവസമായി നടക്കുകയായിരുന്ന മനീഷ് തീർത്തും അവശനായ നിലയിലായിരുന്നു.


Latest Related News