Breaking News
ബഹ്റൈനിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിനി മരിച്ചു | ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ അഞ്ചാമത് | ഖത്തറിൽ നിന്ന് ഉംറയ്ക്ക് പോയ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു | ഖത്തറിൽ അജിയാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ  | സൗദിയിലെ റസ്‌റ്റോറന്റുകളിൽ ഭക്ഷ്യവസ്തുക്കള്‍ ട്രാക്ക് ചെയ്യാനുള്ള സംവിധാനം വരുന്നു | സൗദിയില്‍ വാണിജ്യ തട്ടിപ്പില്‍ സ്വദേശിക്കും സിറിയന്‍ പൗരനും തടവും പിഴയും | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കൂടി കാത്തിരിപ്പ് സമയം കുറച്ചു | ഖത്തര്‍ കെഎംസിസി  'മല്‍ക്ക റൂഹി ചികിത്സ സഹായയജ്ഞം' സ്‌പെഷ്യല്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു | ഖത്തറിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള ടണലിന്റെ നിർമാണം ആരംഭിച്ചു | അൽ ജസീറ ചാനലിന്റെ നിരോധനം: ഇസ്രായേലിനെതിരെ വ്യാപക വിമർശനം |
ഹൂത്തികളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി, യു.എ.യിലെ അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ ഉൾപ്പെടുത്തി

February 25, 2022

February 25, 2022

അബുദാബി : യു.എ.ഇ. ക്കെതിരെ നിരന്തരം ആക്രമണം നടത്തുന്ന ഹൂത്തി വിമതർക്ക് സഹായങ്ങൾ നൽകിയതായി കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങളെ തീവ്രവാദ പട്ടികയിൽ പെടുത്തിയതായി യു.എ.ഇ മന്ത്രിസഭ അറിയിച്ചു. സ്ഥാപനങ്ങൾ കൂടാതെ അബ്‌ദോ അബ്ദുള്ള ദാഇൽ അഹ്മദ് എന്ന വ്യക്തിയെയും ഈ പട്ടികയിൽ ചേർത്തിട്ടുണ്ട്.

ഇവർ സാമ്പത്തികമായും, മറ്റ് മാർഗങ്ങൾ ഉപയോഗിച്ചും ഹൂത്തികളെ സഹായിച്ചതായി തെളിവുകൾ ലഭിച്ചതോടെയാണ് നടപടി. തീവ്രവാദ പട്ടികയിൽ ചേർക്കപ്പെട്ട സ്ഥാപനങ്ങളുമായും വ്യക്തികളുമായും ഇടപാടുകൾ നടത്തിയ മുഴുവൻ ആളുകളെയും കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. ഇവരുമായി ബന്ധപ്പെട്ടവരുടെ സാമ്പത്തിക സ്രോതസുകൾ 24 മണിക്കൂറിനകം മരവിപ്പിച്ചേക്കും.


Latest Related News